+------+-------+-------+--------+-------+-------+
26-04-1873
തരവത്ത് അമ്മാളുഅമ്മ - ജന്മദിനം
+------+--------+-------+-------+-------+-------+
മലയാളത്തിലെ സാഹിത്യകാരിയാണ് തരവത്ത് അമ്മാളുഅമ്മ (26 ഏപ്രിൽ 1873 - 6 ജൂൺ 1936).. നോവലുകളുടെ വിവർത്തനങ്ങളും ഭക്തിഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അച്ഛൻ പാലക്കാട് ജില്ലയിലെ കൊടുവായൂർ ചിങ്ങച്ചറ വീട്ടിൽ ശങ്കരൻനായർ. അമ്മ തരവത്ത് കുമ്മിണി അമ്മ. കൊച്ചി തമ്പുരാൻ സാഹിത്യ സഖി ബിരുദം നൽകിയെങ്കിലും അവർ അത് നിരസിച്ചു.
അമ്മാളുഅമ്മ 1914 ൽ രചിച്ച 'കമലാഭായി അഥവാ ലക്ഷ്മീവിലാസത്തിലെ കൊലപാതകം', മലയാളത്തിൽ ഒരു സ്ത്രീ എഴുതിയ ആദ്യത്തെ അപസർപ്പകനോവൽ ആയിരുന്നു. തിരുവിതാംകൂറിൽ നിന്നു നാടുകടത്തപ്പെട്ട സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയ്ക്ക് അഭയം നൽകിയത് അമ്മാളു അമ്മയായിരുന്നു.
കൃതികൾ
ലീല - ഒരു നോവൽ
ഭക്തമാല - 3 ഭാഗങ്ങൾ
ബുദ്ധചരിതം
ബാലബോധിനി
ഭക്തമാലയിലെ ചെറുകഥകൾ
കോമളവല്ലി - ഒരു നോവൽ (2 ഭാഗങ്ങൾ)
സർവ്വവ്വേദാന്ത സിദ്ധാന്തസാരസംഗ്രഹം
കൃഷ്ണഭക്തിചന്ദ്രിക
ബുദ്ധഗാഥാചന്ദ്രിക
ഒരു തീർഥയാത്ര
ശ്രീശങ്കരവിജയം
ശിവഭക്തവിലാസം

إرسال تعليق