🌶 ഇന്നത്തെ പാചകം - തരിക്കഞ്ഞി





          🌶 ഇന്നത്തെ പാചകം 🍳

                തരിക്കഞ്ഞി



_ഇന്ന് നമുക്ക്‌ തരിക്കഞ്ഞി ഉണ്ടാക്കുന്ന വിധം ഒന്ന് നോക്കാം_

_ഉത്തര കേരളത്തിൽ വലിയ പ്രചാരത്തിൽ ഉള്ള ഒരു വിഭവം ആണ്‌ തരിക്കഞ്ഞി..പേരിൽ കഞ്ഞി ഉണ്ടെങ്ങിലും ഇതിന്‌ കഞ്ഞിയുമായി ബന്ദമില്ല. കൂടുതലായി റംസാൻ നോമ്പ്‌ കാലത്ത്‌ ആണ്‌ ഇത്‌ ഉണ്ടാക്കാറ്‌.. റവയാണ് ഇതിലെ പ്രധാന ചേരുവ. നെയ്യ്, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, സേമിയ, പാൽ, ചുവന്നുള്ളി, പഞ്ചസാര, ഉപ്പ് എന്നിവയാണ് മറ്റു ചേരുവകൾ.  കുഴമ്പുരൂപത്തിലുള്ള ഈ വിഭവം ഗ്ലാസിലാണ് വിളമ്പുന്നത്._


________________________________

_*ആവശ്യമായ സാധനങ്ങൾ*_

_________________________________


_റവ അരക്കപ്പ്‌_

_പശുവിന്‍ പാല്‍ - 1കപ്പ്‌_

_തേങ്ങാപ്പാല്‍- 1 കപ്പ്‌_

_പഞ്ചസാര - പാകത്തിന്‌_

_ഏലയ്‌ക്ക - മൂന്നെണ്ണം പൊടിച്ചത്‌_

_അണ്ടിപ്പരിപ്പ്‌ - 100 ഗ്രാം_

_ഉണക്ക മുന്തിരി - പത്തോ പതിനഞ്ചോ എണ്ണം_

_ചുവന്നുള്ളി അരിഞ്ഞത്‌- 1ടീസ്‌പൂണ്‍_

_നെയ്യ്‌ -2 ടീസ്‌പൂണ്‍_


__________________________________

_*തയ്യാറാക്കുന്ന വിധം*_

_________________________________


_ഒന്നുമുതല്‍ അഞ്ചുവരെയുള്ള ചേരുവകള്‍ ചേര്‍ത്ത്‌ തിളപ്പിക്കുക._

_തിളക്കുന്നതുവരെ നന്നായി ഇളക്കിക്കൊടുക്കണം. തിളച്ചുകഴിഞ്ഞാല്‍ അടുപ്പില്‍നിന്നും മാറ്റുക._

_ശേഷം നെയ്യ്‌ ചൂടാക്കി അതിലേയ്‌ക്ക്‌ ചെറിയ ഉള്ളിയും അണ്ടിപ്പരിപ്പും, മുന്തിരിയും  ചേര്‍ത്ത്‌ വറുത്ത്‌ തിളപ്പിച്ചുവച്ച കഞ്ഞിയിലേയ്‌ക്ക്‌ ഒഴിയ്‌ക്കുക. ഇളം ചൂടോടെ ഉപയോഗിക്കുക._

_ഉണക്ക മുന്തിരി നെയ്യില്‍ മൂപ്പിച്ച്‌ ഇടുന്നതിന്‌ പകരം ആദ്യത്തെ അഞ്ചു ചേരുവകള്‍ തിളപ്പിക്കുന്നതിനൊപ്പം ഞെരടിച്ചേര്‍ത്ത്‌ തിളപ്പിച്ചാല്‍ രുചിയേറും_


+-------+-------+-------+-------+-------+-------+

Post a Comment

أحدث أقدم