പ്രഭാത വാർത്തകൾ | 2020 ഏപ്രിൽ 28 | 1195 മേടം 15 | 1441 റമദാൻ 05 | ചൊവ്വ


🅾➖🅾➖🅾➖🅾➖🅾➖🅾


             _*പ്രഭാത വാർത്തകൾ*_
 

               _*2020 ഏപ്രിൽ 28*_
               _*1195 മേടം 15*_
               _*1441 റമദാൻ 05*_ 

                       _*ചൊവ്വ*_
.

🅾➖🅾➖🅾➖🅾➖🅾➖🅾

*🌴 കേരളീയം 🌴*
--------------------->>>>>>>>>>>

🅾️ *സം​സ്ഥാ​ന​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യ കോ​വി​ഡ് വൈ​റ​സി​ന്‍റെ ഫ​ലം ഇ​നി വേ​ഗ​ത്തി​ല്‍ അ​റി​യാ​ന്‍ സാ​ധി​ക്കും. 45 മി​നി​റ്റി​ല്‍ വൈ​റ​സ് പ​രി​ശോ​ധ​ന ഫ​ലം ല​ഭ്യ​മാ​കു​ന്ന എ​ക്സ്പെ​ര്‍​ട്ട് സാ​ര്‍​സ് ടെ​സ്റ്റ് സം​സ്ഥാ​ന​ത്ത് തു​ട​ങ്ങി. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ മൂ​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും പ​രി​ശോ​ധ​ന ന​ട​ക്കു​ക. അ​ടി​യ​ന്ത​ര ഘ​ട്ട​ത്തി​ല്‍ മാ​ത്ര​മേ എ​ക്സ്പെ​ര്‍​ട്ട് സാ​ര്‍​സ് ടെ​സ്റ്റ് ന​ട​ത്തൂ​വെ​ന്നാ​ണ് വി​വ​രം.*


🅾️ *കോ​വി​ഡ്-19 ബാ​ധി​ച്ച്‌ യു​എ​സി​ലെ ഒ​രു മ​ല​യാ​ളി കൂടി മ​രി​ച്ചു. കോ​ട്ട​യം മാ​ന്നാ​നം സ്വ​ദേ​ശി സെ​ബാ​സ്റ്റ്യ​ന്‍ വ​ല്ലാ​ത്ത​റ​ക്ക​ല്‍(64 ആ​ണ് മ​രി​ച്ച​ത്. രോഗം ബാധിച്ച്‌ ഷി​ക്കാ​ഗോ​യി​ല്‍ ചികിത്സയിലായിരുന്നു.*


🅾️ *ആറ് ദിവസത്തിനിടെ 17 പേര്‍ രോഗബാധിതരായതോടെ കോട്ടയം റെഡ് സോണായി. രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.ജില്ലയിലെ 7 പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയിലെ 7 വാര്‍ഡുകളും തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരായ ആരുമില്ലാതെ ഗ്രീന്‍സോണിലായിരുന്ന കോട്ടയത്ത് 6 ദിവസം കൊണ്ടാണ് രോഗികളുടെ എണ്ണം 17 ആയത്. ഇതോടെ കോട്ടയം ജില്ല റെഡ് സോണ്‍ ആയി മാറി. ഇതോടെ ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ജില്ലയില്‍ പ്രവര്‍ത്തനാനുമതി. പൊലീസ് പരിശോധന കര്‍ശനമാക്കി.*


🅾️ *ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ളെ തി​രി​ച്ചെ​ത്തി​ക്കു​മെ​ന്നും ഇ​വ​ര്‍​ക്കാ​യി നോ​ര്‍​ക്ക വ​ഴി ബു​ധ​നാ​ഴ്​​ച ര​ജി​സ്​​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ ചി​കി​ത്സാ​ര്‍​ഥം പോ​യ​വ​ര്‍, ചി​കി​ത്സ​ക​ഴി​ഞ്ഞ​വ​ര്‍, പ​ഠ​നാ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ പോ​യ​വ​ര്‍, പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി മ​ട​ങ്ങാ​നാ​വാ​തെ ക​ഴി​യു​ന്ന​വ​ര്‍, പ​രീ​ക്ഷ, ഇ​ന്‍​റ​ര്‍​വ്യൂ എ​ന്നീ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക്​ പോ​യ​വ​ര്‍, തീ​ര്‍​ഥാ​ട​നം, വി​നോ​ദ​സ​ഞ്ചാ​രം, ബ​ന്ധു-​സു​ഹൃ​ത്​ സ​ന്ദ​ര്‍​ശ​നം എ​ന്നി​വ​ക്ക്​ പോ​യി കു​ടു​ങ്ങി​യ​വ​ര്‍, റി​ട്ട​യ​ര്‍ ​ചെ​യ്​​ത​വ​ര്‍, ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ കു​ടു​ങ്ങി​യ​വ​ര്‍, കൃ​ഷി​യാ​വ​ശ്യാ​ര്‍​ഥം ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക്​ പോ​യ​വ​ര്‍ എ​ന്നി​വ​രെ​യാ​ണ്​ മ​ട​ക്കി​യെ​ത്തി​ക്കു​ക.. ഇ​വ​രി​ല്‍ പ​ല​രു​ടെ​യും നി​ല വി​ഷ​മ​ത്തി​ലാ​ണ്. ഭ​ക്ഷ​ണം കി​ട്ടാ​ത്ത​വ​രു​ണ്ട്. താ​മ​സി​ച്ച ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്നും ഹോ​സ്​​റ്റ​ലു​ക​ളി​ല്‍​നി​ന്നും ഇ​റ​ങ്ങേ​ണ്ടി വ​ന്ന​വ​രു​മു​ണ്ട്. നോ​ര്‍​ക്ക റൂ​ട്ട്​​സ്​ വ​ഴി ഇ​വ​ര്‍​ക്കാ​യി ര​ജി​സ്​​ട്രേ​ഷ​ന്‍ ആ​രം​ഭി​ക്കും.*


🅾️ *കോട്ടയത്തെ കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയെന്ന പ്രചാരണം അടിസ്ഥാനരഹിതവും വിവാദം അനാവശ്യവുമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വൈകുന്നേരം അഞ്ച് മണിയോടെയാണ് പരിശോധനാഫലം വന്നത്. അക്കാര്യം രോഗിയെ അറിയിച്ചതാണ്. ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറായിരിക്കാനും പറഞ്ഞതാണ്. ഇതിന്റെ പേരില്‍ വാര്‍ത്തയും പ്രചാരണവും വരുന്ന നേരത്തു തന്നെ ആംബുലന്‍സ് രോഗിയെ കൊണ്ടുപോകാന്‍ പുറപ്പെട്ടിരുന്നതായും മന്ത്രി പറഞ്ഞു. അതിനിടെ, രോഗികളെ ആശുപത്രിയിലേക്കക്ക് മാറ്റിയതായി കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു അറിയിച്ചു. ആംബുലന്‍സിന്റെ ലഭ്യതക്കുറവാണ് രോഗികളെ മാറ്റാന്‍ വൈകുന്നതിന് കാരണമായത്. വിവിധ സ്ഥലങ്ങളില്‍ നിന്ന് 200 ലധികം സാമ്പിളെടുത്തത് കൊണ്ടാണ് ആംബുലന്‍സ് വൈകിയത്.രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയത് രോഗ വ്യാപനമുണ്ടാക്കില്ലെന്നും സുധീര്‍ ബാബു പ്രതികരിച്ചു.*


🅾️ *കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകഴിഞ്ഞ് തിരക്കു പിടിച്ച്‌ മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിച്ചപ്പോള്‍ എംബിബിഎസ് അവസാനവര്‍ഷ പരീക്ഷയില്‍ ഒന്നും രണ്ടും മാര്‍ക്കിന്റെ വ്യത്യാസത്തില്‍ തോറ്റത് 374 വിദ്യാര്‍ഥികള്‍. പേപ്പര്‍ രണ്ടാം ഭാഗത്തിലാണ് ഈ കൂട്ടത്തോല്‍വി. ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരിക്കും 374 വിദ്യാര്‍ഥികള്‍ തോല്‍ക്കുന്ന ഒരു പരീക്ഷാഫലം പുറത്ത് വന്നതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. സാധാരണ രണ്ടാഴ്ച വരെ എടുത്ത് പേപ്പര്‍ നോക്കി ഫലം പ്രഖ്യാപിക്കുന്നിടത്ത് ആറു ദിവസം കൊണ്ടാണ് പേപ്പര്‍ മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിച്ചതെന്നാണ് ആരോപണം. ഇതിനെത്തുടര്‍ന്നു സര്‍വകലാശാല ചാന്‍സലര്‍, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ തുടങ്ങിയവര്‍ക്കെല്ലാം പരാതി അയച്ചെങ്കിലും പരാതി കിട്ടിയെന്നു പോലുമുള്ള മറുപടി ലഭിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ചൂണ്ടികാട്ടുന്നു.രാജ്യം കടുത്ത ആരോഗ്യ പ്രതിസന്ധി നേരിടുന്ന സാഹര്യത്തില്‍ അര്‍ഹരായ വിദ്യാര്‍ഥികളെ സേവന മേഖലയിലേയ്ക്ക് എത്തിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മെഡിക്കല്‍ വിദ്യാര്‍ഥികളുടെയും ഡോക്ടര്‍മാരുടെയും സംഘടനയായ നിര്‍ണയം മെഡിക്കോസ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി. ഒരു മാര്‍ക്കിനൊക്കെ തോറ്റ വിദ്യാര്‍ഥികളുടെ പരീക്ഷ പേപ്പര്‍ പുനര്‍മൂല്യനിര്‍ണയം നടത്തുന്നതിനു നടപടി സ്വീകരിക്കണം എന്നാണ് പ്രധാന ആവശ്യം. ഈ അടിയന്തര സാഹചര്യത്തില്‍ മാര്‍ക്ക് റീ ടോട്ടലിങ് എങ്കിലും നടത്തുന്നതിന് സര്‍ക്കാര്‍ ഭാഗത്തു നിന്ന് ഇടപെടലുണ്ടാകണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നു.*


🅾️ *സംസ്ഥാനത്ത് ഇടുക്കി , കോട്ടയം ജില്ലകളില്‍ ആറ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂര്‍,അയര്‍ക്കുന്നം, തലയോലപ്പറമ്പ്‌ പഞ്ചായത്തുകളാണ് പട്ടികയിലുള്ളത്. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളെ റെഡ് സോണ്‍ പട്ടികയിലും ഉള്‍പ്പെടുത്തി. ഇതോടെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവയടക്കം സംസ്ഥാനത്ത് ആറ് ജില്ലകളാണ് റെഡ് സോണിലുള്ളത്. അതേസമയം തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ നിലവില്‍ ഒരു കൊവിഡ് രോഗികളും ചികിത്സയിലില്ല. കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ച കോട്ടയത്ത് സാമ്പിൾ  പരിശോധന ഊര്‍ജ്ജിതമാക്കും.ആരോഗ്യ വകുപ്പ് നിര്‍ണയിച്ചിട്ടുള്ള പ്രോട്ടോക്കോള്‍ പ്രകാരം പ്രതിദിനം ഇരുന്നൂറ് സാമ്പിളുകൾ  വരെ ശേഖരിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. രോഗം സ്ഥിരീകരിച്ചവരുമായി  സമ്പർക്കം പുലര്‍ത്തിയവര്‍ക്ക് പുറമെ ഗര്‍ഭിണികള്‍, വയോജനങ്ങള്‍, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവരെയും പരിശോധനയ്ക്ക് വിധേയരാക്കും. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കോട്ടയം, ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രികളിലും  സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്*


🅾️ *പ്രതിപക്ഷത്തിന്റെ ആരോപണത്തെ പരിഹസിച്ച്‌ മുഖ്യമന്ത്രി. കൊവിഡ് രോഗികളുടെ വിവരങ്ങള്‍ ചോരുന്നതായുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയാണ് മുഖ്യമന്ത്രി. അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് അസാമാന്യമായ കട്ടിയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. സാധാരണ നിലയ്ക്ക് അത്തരം അവകാശവാദം ഉന്നയിക്കാനേ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരെ ഒന്നും പറയാന്‍ പറ്റില്ല, യാഥാര്‍ത്ഥ്യം കണ്ടില്ലെന്ന് നടിക്കാന്‍ ഇതുപോലുള്ള പൊതുപ്രവര്‍ത്തകര്‍ക്ക് കഴിയും. ഡേറ്റ ചോര്‍ച്ച സംഭവിച്ച ആരോപണങ്ങളില്‍ സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതി അംഗീകരിച്ചതാണ്, അതാണ് വസ്തുതയെന്ന് മുഖ്യമന്ത്രി പറഞ്ഞു.*


🅾️ *സംസ്ഥാനത്ത് കൊറോണ ബാധിച്ചത് എവിടെ നിന്നെന്നറിയാത്ത രോഗികളുടെ എണ്ണം കൂടുന്നത് ആശങ്കകള്‍ക്ക് വഴിവെക്കുന്നു. ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ച പത്തുപേര്‍ക്ക് രോഗബാധിതരുമായി സമ്പർക്കമുള്ളതായി കണ്ടെത്താനായിട്ടില്ല. കൊറോണബാധിതരുമായി ഒരു സമ്പർക്കവുമില്ലാത്തവര്‍ക്ക് രോഗം പകരുന്നതാണ് സമൂഹവ്യാപനമായാണ് കണക്കാക്കുന്നത്. പകര്‍ച്ചവ്യാധികളെ സംബന്ധിച്ച്‌ ഏറ്റവും അപകടകരമായ ഘട്ടവും അതാണ്. എന്നാല്‍ സംസ്ഥാനത്ത് അങ്ങനെയൊരു അപകടസ്ഥിതി ഇപ്പോഴില്ലെന്നാണ് ആരോഗ്യമന്ത്രിയടക്കമുള്ള അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ആരോഗ്യപ്രവര്‍ത്തകരടക്കം 25-ഓളം പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല.*


🅾️  *സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന്  ഇന്നലെ  3864 പേര്‍ക്കെതിരെ കേസെടുത്തുവെന്ന് പോലീസ്. ഇന്ന് 3868 പേര്‍ അറസ്റ്റിലായി എന്നും 2410 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു. ഇന്ന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍*

*(കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)*

*തിരുവനന്തപുരം സിറ്റി - 170, 150, 144*

*തിരുവനന്തപുരം റൂറല്‍ - 498, 503, 354*

*കൊല്ലം സിറ്റി - 311, 314, 234*

*കൊല്ലം റൂറല്‍ - 265, 265, 241*

*പത്തനംതിട്ട - 358, 370, 265*

*ആലപ്പുഴ- 184, 193, 102*

*കോട്ടയം - 302, 348, 43*

*ഇടുക്കി - 172, 72, 46*

*എറണാകുളം സിറ്റി -113, 123, 45*

*എറണാകുളം റൂറല്‍ - 176, 135, 84*

*തൃശൂര് സിറ്റി - 165, 211, 119*

*തൃശൂര് റൂറല്‍ - 267, 320, 212*

*പാലക്കാട് - 248, 317, 154*

*മലപ്പുറം - 163, 201, 97*

*കോഴിക്കോട് സിറ്റി - 85, 85, 80*

*കോഴിക്കോട് റൂറല്‍ - 92, 11, 48*

*വയനാട് - 96, 14, 47*

*കണ്ണൂര്‍ - 159, 167, 78*

*കാസര്‍ഗോഡ് - 40, 69, 17*


🅾️ *ചെലവു ചുരുക്കാനോ ധൂര്‍ത്ത് കുറയ്ക്കാനോ ആവശ്യമില്ലാത്ത തസ്തികകള്‍ നിര്‍ത്തലാക്കാനോ ശ്രമിക്കാതെ, ജീവനക്കാരുടെ ശമ്പളം കുത്തിനുപിടിച്ചു വാങ്ങുന്ന സര്‍ക്കാരിന്റെ നടപടിയെയാണ് യുഡിഎഫ് എതിര്‍ക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഏകപക്ഷീയമായി ശമ്പളം  പിടിച്ചെടുക്കുന്ന സര്‍ക്കാരിന്റെ തീരുമാനത്തെ എതിര്‍ക്കുന്ന സംഘടനാ നേതാക്കളെ അവഹേളിക്കുന്നവര്‍ കഴിഞ്ഞകാല സമരങ്ങളും സമരരീതികളും മറക്കരുത്. തങ്ങള്‍ നേതൃത്വം നല്കുന്ന സംഘടനകളിലെ ജീവനക്കാരുടെ വികാരം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന നേതാക്കളെ അവഹേളിക്കുമ്പോൾ  അധികാരത്തേയും സംഘടനാബലത്തേയും ഭയപ്പെട്ട് ശബ്ദിക്കാന്‍ പോലും സാധിക്കാതെ ഭരണകക്ഷികളിലെ വലിയൊരു വിഭാഗം ജീവനക്കാരുണ്ട് എന്ന കാര്യവും മറക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു*


 🅾️ *ചെന്നൈയിലായിരുന്ന കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ കൊച്ചിയിലെ തന്‍റെ ഔദ്യോഗിക വസതിയില്‍ തിരിച്ചെത്തി. വാളയാറില്‍ ആരോഗ്യ പരിശോധന നടത്തിയശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ ആഴ്ചകള്‍ക്കുമുമ്പാണ്‌ സ്വദേശമായ ചെന്നെയിലേക്ക് പോയത്. കഴി‍ഞ്ഞ ദിവസമാണ് കേരളത്തിലേക്ക് മടങ്ങിവരാന്‍ അനുമതി തേടി സര്‍ക്കാരിന് കത്ത് നല്‍കിയത്. അനുമതി കിട്ടിയതോടെ അദ്ദേഹം കോയമ്പത്തൂരിൽ എത്തി  . കൊച്ചിയില്‍ നിന്നെത്തിയ ഔദ്യോഗിക വാഹനത്തില്‍ അവിടെനിന്ന് കേരളാ-തമിഴ്നാട് അതിര്‍ത്തിയായ വാളയാറിലേക്ക് തിരിച്ചു. വാളയാറില്‍ വെച്ച്‌ പൊലീസും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.നിലവില്‍ പനിയടക്കമുളള ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കിയതിന് ശേഷമാണ് അതിര്‍ത്തി കടക്കാന്‍ അനുവദിച്ചത്. രാത്രിയോടെയാണ് കൊച്ചിയിലെ ഔദ്യോഗിക വസതിയില്‍ എത്തിയത്.*


🅾️ *കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശരാജ്യങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു . പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറി മാരുമായി സംസ്ഥാനതയാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ഇവരുടെ ചര്‍ച്ച . പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തിക്കുന്ന ഇവരെ നിരീക്ഷണത്തിനു വിധേയ മാക്കിയതിനുശേഷം മാത്രമേ വീടുകളിലേക്ക് തിരിച്ചയക്കുകയുള്ളു.മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന ആളുകളുടെ കണക്കെടുപ്പുകള്‍ ആരംഭിച്ചതായും അവര്‍ വ്യക്തമാക്കി .*


🅾️ *ഇടുക്കി മൂന്നാറിലെ കൊവിഡ് ബാധിതന്റെ രോഗ ഉറവിടം കണ്ടെത്താനാവാത്തത് ആരോഗ്യവകുപ്പിന് തലവേദനയാകുന്നു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഡ്രൈവര്‍മാരെ നിരീക്ഷണത്തിലാക്കിയ കേന്ദ്രത്തിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാളെന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. അതേസമയം റെഡ് സോണിലായതോടെ ജില്ലയില്‍ ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവും. ഇന്നലെ ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച നാല് പേരില്‍ മൂന്നാറിലെ അറുപതുകാരന്‍ ഒഴികെയുള്ളവര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഡ്രൈവര്‍മാരെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കിയ കേന്ദ്രത്തിലെ ശുചീകരണത്തൊഴിലാളിയാണ് ഇയാള്‍. ഇവിടെയുള്ള മുഴുവന്‍ പേരുടെയും കൊവിഡ് പരിശോധന ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇവരില്‍ ആരില്‍ നിന്നെങ്കിലുമാണ് രോഗം പകര്‍ന്നതെങ്കില്‍ വിഷയം ഗുരുതരമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഈ ആശങ്കയുണ്ട്. മുപ്പതിലധികം വരുന്ന ഡ്രൈവര്‍മാരെ ഉടനെ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം. അതേസമയം റെഡ് സോണില്‍ കയറിയതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. അടിയന്തര കാര്യങ്ങള്‍ക്ക് മാത്രമാണ് ഇനി ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവുക. അവശ്യ സാധനള്‍ വില്‍ക്കുന്ന കടകള്‍ക്ക് 11 മുതല്‍ 5 വരെ തുറക്കാം. ചികിത്സക്ക് ഒഴികെയുള്ള ജില്ലക്ക് പുറത്തേക്കുള്ള യാത്രകള്‍ക്ക് വിലക്കുണ്ട്. പുതിയ പതിനാല് കേസുകളില്‍ ഭൂരിഭാഗവും ഇതരസംസ്ഥാനത്ത് നിന്ന് വന്നവരായതിനാല്‍ അതിര്‍ത്തികളിലെ പരിശോധനയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.*


🅾️ *സമൂഹ അടുക്കളകള്‍ക്ക് ഒരു പൈസപോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് തുറന്നടിച്ച്‌ കൊച്ചി മേയര്‍ സൗമിനി ജെയിന്‍. കുടുംബശ്രീ മിഷനല്‍ നിന്ന് വാഗ്ദാനം ചെയ്ത 50000 രൂപ പോലും നല്‍കിയിട്ടില്ല. കോര്‍പറേഷന്റെ തനതു ഫണ്ടില്‍ നിന്നാണ് ഇപ്പോല്‍ അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നതും ഈ സ്ഥിതി തുടര്‍ന്നാല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ  ശമ്പളം പോലും നല്‍കാന്‍ കഴിയില്ലെന്നും സൗമിനി ജെയിന്‍ പറഞ്ഞു. ദിവസവും പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കുന്നുണ്ട്. ധനസഹായം ആവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചു. എന്നിട്ടും ഫലമുണ്ടായില്ലെന്ന് സൗമിനി ജയിന്‍പറഞ്ഞു ആകെ ലഭിച്ചത് 600 കിലോ അരി മാത്രമാണ്.*


🅾️ *ലോക്ഡൗണ്‍ മൂലം സംസ്ഥാനത്തെ ഐടി മേഖലയില്‍ 3000 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. ലോക്ഡൗണ്‍ നീണ്ടാല്‍ ഇരുപതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കാം. വെല്ലുവിളികളെ പുതിയ സാധ്യതകളായി പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദശിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മൂന്ന് ഐടി പാര്‍ക്കുകളിലായി 800 ലേറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷത്തിലേറെ പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രതിവര്‍ഷം ഏകദേശം 25000 കോടിയാണ് കേരളത്തിലെ ഐടി മേഖലയുടെ വരുമാനം.*


🅾️ *വ്യാജ മദ്യ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ടു കേസുകളിലായി ആറു പേര്‍ എറണാകുളം ജില്ലയില്‍ അറസ്റ്റിലായി. വിദേശമദ്യം ഉണ്ടാക്കുന്നതിനായി കൊണ്ടുവന്ന നൂറു ലിറ്റര്‍ സ്പിരിറ്റുമായി 5 പേര്‍ കാലടിയില്‍ പിടിയിലായപ്പോള്‍ യുട്യൂബ് വീഡിയോ കണ്ട് വീട്ടില്‍ ചാരായം ഉണ്ടാക്കാന്‍ ശ്രമിച്ച യുവാവ് പെരുമ്പാവൂരിലാണ് അറസ്റ്റിലായത്. കാലടി മാണിക്കമംഗലം കോലഞ്ചേരി വീട്ടില്‍ ഫ്രെഡി, അങ്കമാലി സ്വദേശികളായ പള്ളിപാടന്‍ വീട്ടില്‍ ഡോണ ഡിക്‌സണ്‍, വടക്കന്‍ വീട്ടില്‍ അനുതോമസ്, തളിയപ്പം വീട്ടില്‍ സജിത്ത്, കവരപ്പറമ്പ്‌  മേനാച്ചേരി വീട്ടില്‍ ബിനില്‍ എന്നിവരാണ് സ്പിരിറ്റുമായി പിടിയിലായത്. അങ്കമാലിയല്‍ നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയായ സജിത്ത് ആണ് ഇവര്‍ക്ക് സ്പിരിറ്റ് എത്തിച്ച്‌ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. വ്യാജമദ്യം വിറ്റ് കട്ടിയ 76000 രൂപയും കണ്ടെടുത്തു. പെരുമ്പാവൂർ മഞ്ഞപ്പെട്ടി പെരളയില്‍ വീട്ടില്‍ സുധീഷാണ് യുട്യൂബ് വീഡിയോ കണ്ട് ചാരായം വാറ്റാന്‍ ശ്രമിച്ചതിന് പിടിയിലായത്. പ്രതി നിരന്തരം ദേഹോപദ്രവം ഏല്‍പ്പിക്കുന്നു എന്ന അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വാറ്റ് ചാരായ നിര്‍മ്മാണം കണ്ടെത്തിയത്. സുധീഷിന്റെ വീട്ടില്‍ നിന്നും കോടയും പിടിച്ചെടുത്തു. ചാരായം നിര്‍മ്മിക്കുവാനുപയോഗിച്ച അടുപ്പ്, പാത്രങ്ങള്‍ തുടങ്ങിയവയും കസ്റ്റഡിയിലെടുത്തു. സ്വന്തമായി ഉപയോഗിക്കാനാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നതെന്ന് പൊലീസ് പറഞ്ഞു*


🅾️ *കോ​വി​ഡ്​ പ​ശ്​​ചാ​ത്ത​ല​ത്തി​ല്‍ പ്ര​വാ​സി​ക​ള്‍ വ​ന്‍​തോ​തി​ല്‍ തി​രി​ച്ചു​വരുമ്പോൾ സം​സ്ഥാ​ന​ത്തി​ന്റെ പ്ര​തീ​ക്ഷി​ത വ​രു​മാ​ന​ത്തി​ല്‍ 10 മു​ത​ല്‍ 20 ശ​ത​മാ​നം വ​രെ കു​റ​വ്​ ഉ​ണ്ടാ​വും. 15 ല​ക്ഷ​ത്തോ​ളം പേ​രു​ടെ ജീ​വി​ത​ത്തെ നേ​രി​ട്ട്​ ബാ​ധി​ക്കു​ക​യും ചെ​യ്യും. തി​ങ്ക​ളാ​ഴ്​​ച​യോ​ടെ ര​ണ്ട്​ ല​ക്ഷ​ത്തോ​ളം പേ​രാ​ണ് നോ​ര്‍​ക്ക വെ​ബ്​​സൈ​റ്റി​ല്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്.*


🅾️ *തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളി​ല്‍ ചെ​റി​യ​വ​രു​മാ​ന​മുള്ളവ​രെ​യും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രെ​യു​മ​ട​ക്കം ​തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നു​ള്ള വി​മാ​ന​ടി​ക്ക​റ്റ്​ ചെ​ല​​വ്​ വ​ഹി​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര​ത്തോ​ട്​ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു. ലേ​ബ​ര്‍ ക്യാമ്പുകളിൽ  ​ക​ഴി​യു​ന്ന​വ​ര്‍, ജ​യി​ല്‍ ശി​ക്ഷ ക​ഴി​ഞ്ഞവ​ര്‍, പാ​ര്‍​ട്ട്​​ ​ടൈം ​ജോ​ലി​യില്ലാ​ത്ത​തി​നാ​ല്‍ വ​രു​മാ​നം നി​ല​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങിയവര്‍ പ്ര​യാ​സ​ത്തി​ലാണ്​. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ വി​ഡി​യോ​ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍​ ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.*


🅾️ *കേരളത്തിലെ കോവിഡ്​ ചികിത്സക്കായി പ്ലാസ്​മ നല്‍കാന്‍ തയാറാണെന്ന്​ മുഖ്യമന്ത്രിയെ അറിയിക്കുന്നതായി തബ്​ലീഗ്​ ജമാഅത്ത്​ അറിയിച്ചു. കേരളത്തില്‍ കോവിഡ്​ പോസിറ്റീവ്​ ആയി അവശേഷിക്കുന്ന​ തബ്​ലീഗ്​ പ്രവര്‍ത്തകര്‍ നിലവില്‍ രണ്ടുപേര്‍ മാ​ത്രമാണ്​. ഇവിടുത്തെ ചികിത്സയില്‍ എല്ലാവരും സന്തോഷവാന്‍മാരാണ്. കോവിഡ്​ നെഗറ്റീവ് ആയവരുടെ പ്ലാസ്മ രോഗികള്‍ക്ക് നല്‍കാന്‍ തയാറാണെന്ന് അറിയിക്കുന്നതായും തബ്​ലീഗ്​ ജമാഅത്ത്​ വക്താവ്​ എം.വി. അഹമ്മദുണ്ണി അറിയിച്ചു. രോഗം ഭേദമായവരുടെ രക്തത്തിലുണ്ടാകുന്ന, ആന്‍റിബോഡികള്‍ വേര്‍തിരിച്ചെടുത്ത് രോഗമുള്ളവരില്‍ ഉപയോഗിക്കുന്നതാണ് ചികിത്സാ രീതി. ഇതിനായി പ്ലാസ്​മ നല്‍കാമെന്നറിയിച്ച്‌ രോഗമുക്തരായ 200 തബ്‌ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയതായി നേരത്തേ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു.*


🅾️ *ലോക് ഡൗണിനെ തുടര്‍ന്ന് നാട്ടില്‍ പോകാനാവാത്തതി​​െന്‍റ മനോവിഷമത്തില്‍ അന്തര്‍സംസ്ഥാന തൊഴിലാളിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. അസം സ്വദേശിനി അജ്മിന ഖാത്തൂനാണ്​ (26) തൂങ്ങി മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടരയോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. അഞ്ച് വര്‍ഷമായി കാക്കനാട് പടമുകളിലെ ഹോട്ടല്‍ ജീവനക്കാരനായ ഭര്‍ത്താവ് നൂറുല്‍ ഇസ്​ലാമിനോടും മക്കളോടുമൊപ്പം ഹോട്ടലിനോട് ചേര്‍ന്ന ചെറിയ കൂരയിലായിരുന്നു താമസം.*


🅾️ *മണ്ണെണ്ണ കുടിച്ചാല്‍ കോവിഡ് മാറുമെന്ന് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. പെരിന്തല്‍ണ്ണ നാരങ്ങാകുണ്ട് നേച്ചര്‍ വിങ്ങിലെ റൊണാള്‍ഡ് ഡാനിയലിനെതിരെയാണ് (64) കേസ്​. മണ്ണെണ്ണ കോവിഡിന് മരുന്നായി ഉപയോഗിക്കുന്നതായി ഇയാള്‍ ഫേസ്ബുക്കില്‍ പോസ്​റ്റിട്ടിരുന്നു. ഇക്കാര്യം കാണിച്ച്‌ മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്​തു. തുടര്‍ന്ന് മലപ്പുറം പൊലീസ്​ മേധാവിയു​ടെ നിര്‍ദേശപ്രകാരം കേസെടുക്കുകയായിരുന്നു. ഇയാള്‍  മുമ്പും സമാന കേസുകളില്‍ പ്രതിയായിരുന്നു.*


🅾️ *റിയാദിലെ മലയാളി പൊതുസമൂഹത്തിന് ചിരപരിചിതനായ ആലപ്പുഴ കുട്ടനാട് നെടുമുടി സ്വദേശി പുത്തന്‍ചിറ ഹൗസില്‍ ആന്‍ഡ്രൂസ് വര്‍ഗീസ് (63) ഹൃദയാഘാതം മൂലം മരിച്ചു. റിയാദ് റബുഅയിലെ താമസസ്ഥലത്ത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. മൃതദേഹം പൊലീസ് എത്തി ശുമൈസി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.*


🅾️ *മലപ്പുറം ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്​ മുംബൈയില്‍ നിന്നെത്തിയ വ്യക്തിക്ക്​. എടപ്പാള്‍ കാലടി ഒലുവഞ്ചേരി സ്വദേശിയായ 38 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്. മുംബൈയില്‍ നിന്ന് യാത്രാ അനുമതിയില്ലാതെ ചരക്ക് വാഹനത്തിലാണ് ഇയാള്‍ ജില്ലയില്‍ എത്തിയത്. വൈറസ് ബാധിതന്‍ ഇപ്പോള്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണ്.*

🅾️  *ലോക്​ഡൗണിന്‍െറ പശ്ചാത്തലത്തില്‍  സാമ്പത്തിക വര്‍ഷത്തിന്‍െറ ആദ്യ പാദത്തില്‍ കേരളത്തിനുണ്ടായ നഷ്​ടം 80,000 കോടി രൂപയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്​ഥിതി മോശമായാല്‍ നഷ്​ടം കൂടും. 87, 30,000 ത്തോളം വരുന്ന സ്വയം തൊഴില്‍ കാഷ്യൂ തൊഴിലാളികളുടെ വേതനനഷ്​ടം 14000 കോടി രൂപയാണ്. ഹോട്ടല്‍, റസ്​റ്ററന്‍റ്​ മേഖലകളില്‍ യഥാക്രമം 6000 കോടി, 14000 കോടി വീതം നഷ്​ടമുണ്ടായി. മത്സ്യബന്ധനമേഖല, വിവരസാങ്കേതികമേഖല എന്നിവയും വലിയ തൊഴില്‍നഷ്ടത്തിനിരയായി.ചെറുകിട വ്യാപാര മേഖല കടുത്ത  സാമ്പത്തിക പ്രതിസന്ധിയിലാണുള്ളത്.*


🅾️ *മൂഴിയാറില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ ഉള്‍വനത്തില്‍ നിന്നും കണ്ടെത്തി. സായിപ്പിന്‍കുഴി ആദിവാസി കോളനിയില്‍നിന്ന് കാണാതായ ബേബിയുടെ മകള്‍ മായയെ (19) ആണ് പൊലീസുകാരും നാട്ടുകാരും വനപാലകരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ ഉള്‍വനത്തില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയെ വീടു വിട്ട് പോകാന്‍ സഹായിച്ച കാമുകനും ഇതേ കോളനിയിലെ തന്നെ താമസക്കാരനുമായ കാമുകന്‍ രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിലാണ് ബേബിയുടെ മകള്‍ മായയെ (19) കാണാതാകുന്നത്. തുടര്‍ന്ന് പൊലീസും, വനപാലകരും, അഗ്‌നിരക്ഷാസേന പ്രവര്‍ത്തകരും, നാട്ടുകാരും കൂടി രണ്ട് ദിവസമായി കാട്ടില്‍ തിരച്ചിലിലായിരുന്നു*



 *🇮🇳 ദേശീയം 🇮🇳*
--------------------------->>>>>>>>


🅾️ *ഇന്ത്യയിൽ കോവിഡ്‌ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു. . അവസാന കണക്കുകൾ പ്രകാരം 29,435 പേർക്കാണ്‌ കോവിഡ്‌ -19 സ്ഥിരീകരിച്ചിരിക്കുന്നത്‌ . ഇത്‌ വരെ മരിച്ചവരുടെ എണ്ണം 934 ആയി വർദ്ധിച്ചു*


🅾️ *സുപ്രീം കോടതി ജീവനക്കാരന് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് രജിസ്ട്രാര്‍മാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു. കൊവിഡ് 19 സ്ഥിരീകരിച്ച ജീവനക്കാരന്‍ കഴിഞ്ഞയാഴ്ച രണ്ട് പ്രാവശ്യം കോടതിയില്‍ എത്തിയിരുന്നു. ഇയാള്‍ ആരുമായൊക്കെ  സമ്പർക്കം പുലര്‍ത്തിയെന്ന് കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ ഇതുവരെ 28830 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 886 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് കോടതി നടപടികള്‍. ഏപ്രില്‍ 16ന് ശേഷം സുപ്രീം കോടതിയിലെത്തിയ എല്ലാ ജീവനക്കാരെയും പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.*


🅾️ *ഡല്‍ഹിയിലെ സിആര്‍പിഎഫ് ക്യാമ്പിൽ  എട്ടുപേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ക്യാമ്പിൽ  കൊവിഡ് ബാധിച്ചവരുടെ എണ്ണം 32 ആയി. സൈനികര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ  ക്യാമ്പ്‌ അടച്ചിരിക്കുകയാണ്. ഡല്‍ഹി മയൂര്‍ വിഹാറിലെ ഫേസ് 3 സിആര്‍പിഎഫ് ക്യാമ്പിലെ  24 ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ക്യാമ്പ്‌ അടച്ച്‌ 350 പേരെ കരുതല്‍ നിരീക്ഷണത്തിലാക്കി. ഇതില്‍ മൂന്ന് മലയാളികളുണ്ട്. ജവാന്മാരില്‍ കുറച്ചുപേരെ ചാവ്‌ല ഐടിബിപി ക്യാമ്പിലേക്ക്‌  മാറ്റി. 25 ദിവസം മുമ്പ്‌ അവധി കഴിഞ്ഞെത്തിയ ജവാനില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്. കരുതല്‍ നിരീക്ഷണത്തിലുള്ളവരുടെ പരിശോധന വേഗത്തിലാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.*


🅾️ *കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് സംസ്ഥാനത്തുണ്ടായ  സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പഞ്ചാബ് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നയിക്കും. വിശദ പദ്ധതി തയ്യാറാക്കുന്നതിനുള്ള സമതിയുടെ ചുമതല ഏറ്റെടുക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ അഭ്യര്‍ഥന മന്‍മോഹന്‍ സിംഗ് സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്. ആസൂത്രണ കമ്മീഷന്‍ മുന്‍ ഉപാധ്യക്ഷന്‍ മൊണ്ടേഗ് സിംഗ് അലുവാലിയ അധ്യക്ഷനായ 20 അംഗ സമിതിയാണ് വിശദമായ റിപ്പോര്‍ട്ട് നല്‍കാനുള്ള ചുമതല. ഈ സമിതിയുടെ മേല്‍നോട്ടച്ചുമതലയാണ് മന്‍മോഹന്‍ സിംഗ് നിര്‍വഹിക്കുക. കാര്‍ഷിക, വ്യാവയാസിക മേഖലയിലെ വിദഗ്ധരെ സമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ജൂലൈ 31നകം ആദ്യ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പിന്നീട് സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് ഭീതിക്ക് ശേഷം സംസ്ഥാനത്തിന്റെ വളര്‍ച്ച ഉറപ്പാക്കുകയും ഏതൊക്കെ രംഗത്തിനാണ് ഊന്നല്‍ നല്‍കേണ്ടതെന്ന് മനസ്സിലാക്കാനുമാണ് ഏപ്രില്‍ 25ന് വിദഗ്ധ സമിതിയെ നിയോഗിച്ചത്.*


🅾️ *ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ ദ്രുതപരിശോധനാകിറ്റുകളുടെ വില തട്ടിപ്പും, ഗുണനിലവാരമില്ലായ്മയും പുറത്തുവന്നതിന് പിന്നാലെ കരാര്‍ റദ്ദാക്കി കേന്ദ്രസര്‍ക്കാര്‍. രണ്ട് ചൈനീസ് കമ്പനികളില്‍ നിന്ന് വാങ്ങിയ കിറ്റുകളാണ് ഗുണനിലവാരമില്ലാത്തതും കൊള്ളവിലയും ഈടാക്കുന്നത്. 245 രൂപയ്ക്ക് വിതരണക്കാര്‍ വാങ്ങിയ കിറ്റ് 600 രൂപയുടെ കൊള്ളവിലയ്ക്കാണ് ഇന്ത്യക്ക് മറിച്ച്‌ വിറ്റത്. ഇതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളിലേക്ക് നല്‍കിയ കിറ്റുകള്‍ വ്യാപകമായി തെറ്റായി ഫലങ്ങള്‍ കാണിക്കുകയും ചെയ്തതോടെയാണ് ഐസിഎംആര്‍ കരാര്‍ റദ്ദാക്കിയത്.*


🅾️ *കോവിഡിനെതിരായ പോരാട്ടങ്ങള്‍ക്ക് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് നഴ്‌സിന്റെ വേഷത്തിലെത്തി മുംബൈ മേയര്‍ കിഷോരി പേഡ്‌നേകര്‍.*
*തിങ്കളാഴ്ച രാവിലെയാണ് ബിവൈഎല്‍ നായര്‍ ആശുപത്രിയില്‍ നഴ്‌സ് കൂടിയായ കിഷോരി എത്തിയത്. ആശുപത്രിയിലെത്തിയ മേയര്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടോ എന്ന് ആരാഞ്ഞു. ആശുപത്രിയിലെ സ്ഥിതിഗതികളും വിലയിരുത്തി. 'ഞാന്‍ ഒരു നഴ്‌സായിരുന്നു. ഈ ജോലിയിലെ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് എനിക്കറിയാം. ഞാനും അവരില്‍ ഒരാളാണെന്ന് പറയാനാണ് ഞാന്‍ നഴ്‌സിന്റെ യൂണിഫോം ധരിച്ചത്. ഇത് ദുരിതകാലമാണ്. നമ്മളെല്ലാം ഒന്നിച്ചുനില്‍ക്കേണ്ട സമയമാണ്'.കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് പിന്തുണ അറിയിക്കാന്‍ കൂടിയാണ് താന്‍ ആശുപത്രിയിലെത്തിയതെന്ന് അവര്‍ പറഞ്ഞു. രണ്ടാഴ്ച മുന്‍പ് മേയറുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരു മാധ്യമപ്രവര്‍ത്തകന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മേയര്‍ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു. നിരീക്ഷണകാലാവധി പൂര്‍ത്തിയായതിനുശേഷം മുംബൈയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സജീവസന്നിധ്യമായി മേയറും ഉണ്ടായിരുന്നു.*


🅾️ *മേയ് മൂന്നിന് ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കേ രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് ആശങ്ക ഉയര്‍ത്തുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത് 1463 പുതിയ കൊവിഡ് കേസുകളും 60 മരണങ്ങളുമാണ്. 24 മണിക്കൂറിനിടെ ഇത്രയും മരണം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.*


🅾️ *ലോ​ക്​​ഡൗ​ണി​നു​ശേ​ഷം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ മ​ട​ങ്ങി​യാ​ലും പ​ത്ത്​ ല​ക്ഷ​ത്തി​ലേ​റെ ഐ.​ടി ജീ​വ​ന​ക്കാ​ര്‍ വീ​ടു​ക​ളി​ലി​രു​ന്നു​ത​ന്നെ ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന്​ ക​രു​തു​ന്ന​താ​യി​ ഐ.​ടി രം​ഗ​ത്തെ അ​തി​കാ​യ​നാ​യ ക്രി​സ്​ ഗോ​പാ​ല​കൃ​ഷ്​​ണ​ന്‍.'സ്​​റ്റേ അ​റ്റ്​ ഹോം' ​കാ​ല​ത്തോ​ടെ വീ​ട്ടി​ലി​രു​ന്ന്​ ഓ​ഫി​സ്​ ജോ​ലി ചെ​യ്യു​ന്ന​തി​ലേ​ക്ക്​ ആ​ളു​ക​ളെ പ​രി​വ​ര്‍​ത്തി​പ്പി​ക്കാ​ന്‍ ഐ.​ടി സേ​വ​ന​മേ​ഖ​ല സ​ജ്ജ​മാ​വു​ക​യാ​ണ്. സാ​​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള വ​ലി​യൊ​ര​ള​വ്​ ജീ​വ​ന​ക്കാ​ര്‍ ഈ ​ത​ര​ത്തി​ല്‍ തൊ​ഴി​ല്‍ ചെ​യ്യും. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ അ​നു​മ​തി​യോ​ടെ ത​െ​ന്ന വ്യ​വ​സാ​യ പ്ര​ക്രി​യ​ക​ള്‍ മാ​റ്റ​ത്തി​ന്​ വി​ധേ​യ​മാ​വു​ക​യാ​ണെ​ന്നും ഇ​ന്‍​ഫോ​സി​സി​​ന്റെ സ​ഹ സ്​​ഥാ​പ​ക​ന്‍ കൂ​ടി​യാ​യ ഗോ​പാ​ല​കൃ​ഷ്​​ണ​ന്‍ പ​റ​ഞ്ഞു.*


🅾️ *ചെന്നൈ നഗരത്തിലെ ബാര്‍ബര്‍ഷോപ്പുടമക്ക്​ കോവിഡ്​-19 സ്​ഥിരീകരിച്ചത്​ പരിഭ്രാന്തി പരത്തി. കോയമ്പേടിൽ  ബാര്‍ബര്‍ഷോപ്​​ നടത്തുന്ന 36കാരനെയാണ്​ രോഗം ബാധിച്ചനിലയില്‍ കീഴ്​പാക്കം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. ഇയാളുടെ ആരോഗ്യനില തൃപ്​തികരമാണെന്ന്​ ഡോക്​ടര്‍മാര്‍ അറിയിച്ചു. ലോക്​​ഡൗണ്‍ സമയത്തുപോലും ഇയാള്‍ കട അനധികൃതമായി തുറന്നിരുന്നു. സമീപപ്രദേശങ്ങളില്‍ വീടുകള്‍ തോറും കയറിയിറങ്ങിയാണ്​ ബാര്‍ബര്‍ഷോപ്പിലെത്തിയവരെ ആരോഗ്യ വകുപ്പധികൃതര്‍ തേടുന്നത്​. ഇതിനകം പത്തുപേരെ തിരിച്ചറിഞ്ഞു*


🅾️ *ഡല്‍ഹിയില്‍ ജോലി ചെയ്​ത്​ ഹരിയാനയില്‍ താമസിക്കാന്‍ വരുന്നവര്‍ അധികവും കൊറോണ വാഹകരാ​െണന്ന്​ ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജ്. അത്തരക്കാര്‍ക്ക് അവിടെത്തന്നെ താമസിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ഹരിയാനയിലേക്ക്​ വരാന്‍ പാസ്​ നല്‍കരുതെന്നും അദ്ദേഹം ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.*


🅾️ *മ്യൂച്യല്‍ ഫണ്ടിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) 50,000 കോടി രൂപയുടെ പ്രത്യേക ലിക്വിഡിറ്റി വിന്‍ഡോ തുറക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച ഇക്വിറ്റി മാര്‍ക്കറ്റില്‍ വലിയ മുന്നേറ്റം നിഫ്റ്റി ബാങ്ക് 494.50 പോയിന്റ് അഥവാ 2.52 ശതമാനം ഉയര്‍ന്ന് 20,081 ലെവലില്‍ എത്തി. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 315 പോയിന്റ് അഥവാ മൂന്ന് ശതമാനം ഉയര്‍ന്ന് 10,857.55 ലെത്തി. വ്യക്തിഗത ഓഹരികളില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 6.56 ശതമാനം ഉയര്‍ന്ന് 408 രൂപയായി. ആക്സിസ് ബാങ്ക് 5.5 ശതമാനം ഉയര്‍ന്ന് 426 രൂപയിലെത്തി. ഐസിഐസിഐ ബാങ്ക് 3.42 ശതമാനം നേട്ടമുണ്ടാക്കി.*


*🌎 അന്താരാഷ്ട്രീയം 🌍*
----------------------->>>>>>>>


 🅾️ *ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 30 ലക്ഷം കടന്നു. 30,36,770 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2,10,804 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. പത്ത് ലക്ഷത്തിനടുത്ത് രോഗബാധിതരുള്ള അമേരിക്കയില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. 56,000 പേര്‍ക്കാണ് ഇതിനോടകം ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1347 പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. ഇരുപതിനായിരത്തിലേറേ പേര്‍ക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു.*
*ലോകത്താകെയുള്ള രോഗബാധിതരില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. അതേസമയം, യുഎസ് ഒഴികെയുള്ള വൈറസ് ബാധിത രാജ്യങ്ങളിലെല്ലാം മരണസംഖ്യ കുറഞ്ഞുവരുകയാണ്.സ്‌പെയിനില്‍ ഇതുവരെ വൈറസ് ബാധിച്ച്‌ മരിച്ചത് 23,521 പേരാണ്. 2,29,422 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ലക്ഷം രോഗബാധിതരുള്ള ഇറ്റലിയില്‍ മരണം 26,977 ആയി. ഫ്രാന്‍സില്‍ 23,293 പേരും ബ്രിട്ടണില്‍ 21,092 പേരും മരിച്ചു. ജര്‍മനിയില്‍ മരണം 6000 കടന്നു. ബെല്‍ജിയത്തില്‍ 7200 പേരും ഇറാനില്‍ 5800 പേരും ഇതുവരെ മരണപ്പെട്ടു. ലോകത്താകമാനം 19 ലക്ഷത്തിലേറെ രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതില്‍ 56000ത്തോളം പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ലോകത്താകെ കൊറോണ മുക്തരായവരുടെ എണ്ണം 8,92,599 ആയി. സ്‌പെയ്‌നില്‍ 1.20 ലക്ഷം പേര്‍ രോഗമുക്തരായി. ജര്‍മനിയില്‍ 1.14 ലക്ഷം രോഗികളും യുഎസില്‍ 1.11 ലക്ഷം പേരും പൂര്‍ണമായും കൊറോണ മുക്തരായി.*


🅾️ *കോ​വി​ഡ് വ്യാ​പ​നം അ​മേ​രി​ക്ക​ന്‍ മ​ണ്ണി​ല്‍ നി​ര്‍​ബാ​ധം തു​ട​രു​ക​യാ​ണെ​ങ്കി​ലും ന​വം​ബ​റി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന തൈ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വ​യ്ക്കി​ല്ലെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. തീ​യ​തി പോ​ലും മാ​റ്റി​ല്ലെ​ന്ന് ട്രം​പ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.  എ​ന്തി​നാ​ണ് തെ​ര​ഞ്ഞൈ​ടു​പ്പ് മാ​റ്റി വ​യ്ക്കു​ന്ന​തെ​ന്ന് ചോ​ദി​ച്ച ട്രം​പ് ന​വം​ബ​ര്‍ മൂ​ന്നി​ന് ത​ന്നെ അ​ത് ന​ട​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വ​യ്ക്ക​ണ​മെ​ന്നു​ള്ള​ത് ഡെ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍റെ​യും കൂ​ട്ട​രു​ടെ​യും അ​ജ​ണ്ട​യാ​ണെ​ന്നും അ​ത് വി​ല​പ്പോ​വി​ല്ലെ​ന്നും ട്രം​പ് തു​റ​ന്ന​ടി​ച്ചു.കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി വ​യ്ക്കു​മെ​ന്നാ​ണ് ത​ന്‍റെ പ്ര​തീ​ക്ഷ​ക​ളെ​ന്ന് ബൈ​ഡ​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.*


🅾️ *യു​എ​ഇ​യി​ല്‍ കോ​വി​ഡ്-19 ബാ​ധി​ച്ച്‌ ആ​റു പേ​ര്‍ കൂ​ടി മ​രി​ച്ചു. പു​തു​താ​യി 490 പേ​ര്‍​ക്ക് കൂ​ടി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 112 പേ​ര്‍ പു​തു​താ​യി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ട​താ​യും ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 10839 ആ​യി. ആ​റു പേ​ര്‍ കൂ​ടി മ​രി​ച്ച​തോ​ടെ മ​ര​ണ​സം​ഖ്യ 82 ആ​യും ഉ​യ​ര്‍​ന്നു. ഇ​തു​വ​രെ 2,090 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ഡി​സ്ചാ​ര്‍​ജാ​യി.*


🅾️ *ആ​ഗോ​ള മ​ഹാ​മാ​രി​യെ പി​ടി​ച്ചു നി​ര്‍​ത്താ​നാ​യെ​ന്ന് രാ​ജ്യ​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ് അ​വ​കാ​ശ​പ്പെടുമ്പോഴും ​ അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ​യും വൈ​റ​സ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടൈ​യും എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. അ​മേ​രി​ക്ക​യി​ലെ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ന്നെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക റി​പ്പോ​ര്‍​ട്ടു​ക​ള്‍. 10,09,040 പേ​ര്‍​ക്കാ​ണ് നി​ല​വി​ല്‍ ഇ​വി​ടെ വൈ​റ​സ് ബാ​ധ​യു​ള്ള​ത്. 56,666 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. 1,37,805 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.*


 🅾️ *കോ​വി​ഡ്-19 പോ​ലു​ള്ള വൈ​റ​സു​ക​ളെ​യും പ​ല രോ​ഗ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​വു​ന്ന ബാ​ക്ടീ​രി​യ​യെ​യും പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​ന്‍റി-​വൈ​റ​ല്‍ ലേ​പ​വു​മാ​യി ഹോ​ങ്കോം​ഗ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​ര്‍. എം​എ​പി-1 എ​ന്ന പേ​രി​ലു​ള്ള​താ​ണ് ഈ ​ആ​ന്‍റി-​വൈ​റ​ല്‍ ലേ​പം. ഇ​വ സ്പ്രേ ​ചെ​യ്യു​ന്ന പ്ര​ത​ലം വൈ​റ​സി​നെ​യും ബാ​ക്ടീ​രി​യ​യെ​യും 90 ദി​വ​സം വ​രെ പ്ര​തി​രോ​ധി​ക്കു​മെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​ഞ്ഞു. പ​ത്തു വ​ര്‍​ഷം നീ​ണ്ട ഗ​വേ​ഷ​ണ​ഫ​ല​മാ​യാ​ണ് എം​എ​പി-1 വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. എ​ലി​വേ​റ്റ​ര്‍ ബ​ട്ട​ണു​ക​ള്‍, ഹാ​ന്‍​ഡ് റെ​യി​ലു​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ലാ​ണ് ഇ​തി​ന് പ്ര​ധാ​ന ഉ​പ​യോ​ഗം.*


🅾️ *കോ​വി​ഡ് രോ​ഗ​മു​ക്ത​നാ​യ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ഓ​ഫീ​സി​ല്‍ മ​ട​ങ്ങി​യെ​ത്തി. ല​ണ്ട​നി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ഴ്ച ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹം ഏ​പ്രി​ല്‍ 12നാ​ണ് ഡി​സ്ചാ​ര്‍​ജാ​യ​ത്. തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ‌‌‌​നി​ല്‍ ക​ഴി​യാ​ന്‍ ഡോ​ക്ട​ര്‍​മാ​ര്‍ വി​ധി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ദ്ദേ​ഹം ര​ണ്ടാ​ഴ്ച​ക്കാ​ലം സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് മൂ​ന്നു​ദി​വ​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ​ത്. ഓ​ഫീ​സി​ല്‍ തി​രി​കെ​യെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ദ്യ പ്ര​സ്താ​വ​ന കൊ​റോ​ണ വൈ​റ​സി​നെ​തി​രെ​യു​ള്ള ത​ന്‍റെ പോ​രാ​ട്ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള​താ​യി​രു​ന്നു.താ​നി​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സ​മ​യം ജോ​ലി​യി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കേ​ണ്ട​താ​യി വ​ന്നു​വെ​ന്നാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞ​ത്. ബ്രി​ട്ട​നി​ല്‍ ഒ​ന്ന​ര​ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്കാ​ണ് കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യ​ത്. അ​തി​ല്‍ 20,795 പേ​ര്‍ മ​രി​ച്ച​താ​യു​മാ​ണ് വി​വ​ര​ങ്ങ​ള്‍.  രാ​ജ്യം കൊ​റോ​ണ​യ്ക്കെ​തി​രെ​യു​ള്ള ക​ടു​ത്ത പോ​രാ​ട്ട​ത്തി​ലാ​ണെ​ന്നും ഏ​റ്റ​വും മൂ​ര്‍​ധ​ന്യ​മാ​യ അ​വ​സ്ഥ​യെ ത​ങ്ങ​ള്‍ ത​ര​ണം ചെ​യ്തു​ക​ഴി​ഞ്ഞെ​ന്നാ​ണ് സൂ​ച​ന​ക​ള്‍ ല​ഭി​ക്കു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​വ​രു​ടേ​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടേ​യും എ​ണ്ണ​ത്തി​ല്‍ കു​റ​വ് അ​നു​ഭ​വ​പ്പെ​ടു​ന്ന​താ​യും പ്ര​ധാ​ന​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.  ലോ​ക്ക്ഡൗ​ണി​ന്‍റെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​ത് അ​ന​വ​സ​ര​ത്തി​ലു​ള്ള ന​ട​പ​ടി​യാ​കു​മെ​ന്നും ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ചൂ​ണ്ടി​ക്കാ​ട്ടി.*


🅾️ *രാജ്യത്ത് കടുത്ത മനുഷ്യ അവകാശ ലംഘനങ്ങള്‍ നടക്കുന്നുയെന്ന് വിമര്‍ശനങ്ങള്‍ വന്നതിന് പിന്നാലെ സൗദി അറേബ്യ നിയമങ്ങള്‍ മാറ്റത്തിന്റെ പാതയില്‍. കഴിഞ്ഞ ദിവസം ചാട്ടവാറടി ശിക്ഷ നിര്‍ത്തലാക്കിയിരുന്നതിന് പിന്നാലെയാണ് പ്രായപൂര്‍ത്തിയാകാത്തവരെ വധശിക്ഷക്ക് വിധിക്കുന്നത് സൗദി നിര്‍ത്തലാക്കിയത്. സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് അവ്വദ് അലവാദ് ആണ് രാജകീയ ഉത്തരവ് ഉദ്ധരിച്ച്‌ കൊണ്ട് പ്രഖ്യാപനം നടത്തിയത്. കുറ്റം ചെയ്യുന്ന സമയത്ത് പ്രതികള്‍ പായ പൂര്‍ത്തിയാകാത്തവര്‍ ആണെങ്കില്‍ ഇവരെ ധശിക്ഷയില്‍ നിന്ന് ഒഴിവാക്കി പകരം ഇവര്‍ക്ക് 10 വര്‍ഷത്തിനു താഴെയുള്ള ജുവൈനൈല്‍ തടവ് ശിക്ഷ നല്‍ക്കാനാണ് തീരുമാനം. നിലവില്‍ അറബ് വസന്ത പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വധശിക്ഷയ്ക്ക് വിധിക്കെപ്പെട്ട ആറോളം ഷിയ ന്യൂനപക്ഷ വിഭാഗക്കാരായ ചെറുപ്പക്കാര്‍ സൗദി ജയിലിലുണ്ട്.ഇവര്‍ക്ക് പ്രക്ഷോഭത്തില്‍ പങ്കെടുക്കുമ്പോൾ  18 വയസ്സ് പൂര്‍ത്തിയായിരുന്നില്ല. നേരത്തെ ഇവരെ തൂക്കിലേറ്റരുതെന്ന് ആവശ്യപ്പെട്ട് യു.എന്നടക്കം രംഗത്തു വന്നിരുന്നു. പുതിയ ഉത്തരവ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഈ ചറുപ്പക്കാരുടെ ജീവന്‍ രക്ഷിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ.*


🅾️ *ഏഷ്യയിലെ ഏറ്റവും ചെറിയ ജനസംഖ്യയുള്ള രാജ്യമായ സിംഗപ്പൂരില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ ഉയര്‍ന്നുവരുന്നു. ഞായറാഴ്ച 931 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 13,000 കവിഞ്ഞു. ജപ്പാനെ മറികടന്നിരിക്കുകയാണ് സിങ്കപ്പൂര്‍. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളത് ചൈനയിലും ഇന്ത്യയിലും മാത്രമാണ്. ഡോര്‍മറ്ററികളില്‍ താമസിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലാണ് ഭൂരിഭാഗവും വൈറസ് ബാധ കണ്ടെത്തിയത്. ഇത് സിംഗപ്പൂരിന് വലിയൊരു തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പുതിയ കേസുകളില്‍ 15 എണ്ണം മാത്രമാണ് പൗരന്മാരിലും സ്ഥിര താമസക്കാരിലും കണ്ടെത്തിയതെന്ന് സര്‍ക്കാര്‍ ഞായറാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.5.7 ദശലക്ഷം ആളുകളുള്ള നഗരമായ സിംഗപ്പൂരില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 1 വരെ, അതായത് നാല് ആഴ്ച കൂടി നീട്ടി. 'സര്‍ക്യൂട്ട് ബ്രേക്കര്‍' എന്നറിയപ്പെടുന്ന ഈ നടപടികളില്‍ സ്കൂളുകളുടെ അടച്ചുപൂട്ടല്‍, അനിവാര്യമല്ലാത്ത ബിസിനസുകള്‍ അടയ്ക്കല്‍, വിദേശ തൊഴിലാളികളെ അവരുടെ ഡോര്‍മിറ്ററികളില്‍ ഒതുക്കുക തുടങ്ങിയ കാര്യങ്ങള്‍ ഉള്‍പ്പെടുന്നു. കൊറോണ വൈറസ് മഹാമാരി ആഗോളതലത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയും വിതരണ ശൃംഖലയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ സിംഗപ്പൂരില്‍ ഈ വര്‍ഷം  സാമ്പത്തിക മേഖലയില്‍ 4% വരെ ഇടിവുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.*


🅾️ *അര്‍ജന്‍റീനയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചതിന് പിന്നാലെ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക് ഡൗണ്‍ നീട്ടി. മെയ് 10 വരെയാണ് നീട്ടിയത്. മാര്‍ച്ച്‌ 20നാണ് രാജ്യത്ത് വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്.111 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 4003 ആയി.197 പേര്‍ മരിച്ചു. 144 പേരുടെ നില ഗുരുതരമോ അതീവ ഗുരുതരമോ ആണ്. 1,140 രോഗമുക്തി നേടി.*


🅾️ *ല​ബ​നാ​ന്​ മു​ക​ളി​ലൂ​ടെ പ​റ​ന്ന ഇ​സ്രാ​യേ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ സി​റി​യ​ന്‍ ത​ല​സ്​​ഥാ​ന​മാ​യ ഡ​മ​സ്​​ക​സി​ന​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മി​സൈ​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന്​ സി​റി​യ​ന്‍ സൈ​ന്യം അ​റി​യി​ച്ചു. മി​സൈ​ലു​ക​ളി​ല്‍ അ​ധി​ക​വും സി​റി​യ ത​ക​ര്‍​ത്തു.* *ആക്രമണത്തില്‍ മൂന്ന്​ സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തതായി 'അല്‍ ജസീറ' റിപ്പോര്‍ട്ട്​ ചെയ്​തു. തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​ച്ച​യാ​ണ്​ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സി​റി​യ​യി​ലെ ഹി​സ്​​ബു​ല്ല കേ​ന്ദ്ര​ങ്ങ​ളെ​യാ​ണ്​ ഇ​സ്രാ​യേ​ല്‍ ല​ക്ഷ്യ​മി​ട്ട​തെ​ന്ന്​ ക​രു​തു​ന്നു.*


🅾️ *യൂറോപ്പിലെ ടൂറിസം മേഖലയില്‍ കോവിഡ്​ വ്യാപനം ഉണ്ടാക്കിയ ​പ്രതിസന്ധി മറികടക്കാന്‍ 37,500 കോടി യൂറോ വേണ്ടി വരുമെന്ന്​ യൂറോപ്യന്‍ ട്രാവല്‍ കമീഷന്‍. ടൂറിസത്തി​​െന്‍റ തകര്‍ച്ച പല യൂറോപ്യന്‍ രാജ്യങ്ങളുടെയും ജി.ഡി.പി​െയ സാരമായി ബാധിക്കുമെന്നും യൂറോപ്യന്‍ ട്രാവല്‍ കമീഷന്‍ പറയുന്നു. ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ 25,500 കോടി യൂറോ അംഗരാജ്യങ്ങള്‍ക്കായി യൂറോപ്യന്‍ യൂണിയന്‍ മാറ്റിവെക്കണമെന്നാണ്​ കണക്കാക്കുന്നത്​. ടൂറിസം മേഖലയിലെ സംരംഭകരെയും ഏജന്‍റുമാരെയും പ്രവര്‍ത്തന സജ്ജമാക്കാന്‍ മാത്രം 12,000 കോടി യൂറോ അധികമായി നിക്ഷേപിക്കേണ്ടി വരും.*


🅾️ *ഖത്തറില്‍ 957 പേര്‍ക്കുകൂടി തിങ്കളാഴ്​ച പുതുതായി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. 54 പേര്‍ക്കുകൂടി​ രോഗമുക്​തി ഉണ്ടായിട്ടുണ്ട്​. ആകെ രോഗം ഭേദമായവര്‍ 1066 ആണ്​.*



*⚽ കായികം, സിനിമ 🎥*
------------------------->>>>>>>>


 🅾️ *വാതുവെപ്പുകാര്‍ സമീപിച്ചകാര്യം മറച്ച്‌ വച്ച പാക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിനെ ക്രിക്കറ്റില്‍ നിന്ന് മൂന്ന് വര്‍ഷത്തേക്ക് വിലക്കി. പാക് ക്രിക്കറ്റ് ബോര്‍ഡ് അച്ചടക്ക സമിതി അക്മലിനെ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നുമാണ് വിലക്കിയത്. ലാഹോര്‍ ഹൈക്കോടതി മുന്‍ ജഡ്ജി ഫസല്‍ ഇ മിറാന്‍ ചൗഹാന്റെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ഒത്തുകളിക്കാനായി വാതുവെപ്പുകാര്‍ സമീപിച്ച കാര്യം മറച്ചുവെച്ചുവെന്നതാണ് അച്ചടക്ക സമിതി അക്മലിനെതിരെ ചുമത്തിയ കുറ്റം. ആരോപണം ഉയര്‍ന്നതിന് പിന്നാലെ ഫെബ്രുവരി 20ന് ഈ വര്‍ഷത്തെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മത്സരത്തില്‍ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കളിക്കുന്നതില്‍ നിന്ന് പാക് ബോര്‍ഡ് അക്മലിനെ വിലക്കിയിരുന്നു.*


🅾️ *ജീവാംശമായി എന്നതടക്കമുള്ള ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട സംഗീത സംവിധായകനാണ് കൈലാസ് മേനോന്‍. മകൗ ടവറില്‍ നിന്നുള്ള ബംജീ ജംപിംഗിന്റെ വീഡിയോ പങ്ക് വച്ചിരിക്കുകയാണ് കൈലാസ് മേനോന്‍. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ നിന്നുള്ള ബംജീ ജംപിംഗ് ആണ് മകൗ ടവറില്‍ നിന്നുള്ളത്. 764 അടി ഉയരത്തില്‍ നിന്നാണ് ചാടുന്നത്. കൈലാസ് മേനോന്റെ വീഡിയോയ്ക്ക്  അമ്പരപ്പോടെ ആരാധകര്‍ കമന്റ് ചെയ്യുന്നുണ്ട്. പേടിച്ചുപോകുന്നുവെന്നാണ് എല്ലാവരും പറയുന്നത്. വളരെ വലിയ ഉയരത്തില്‍ നിന്ന് ഒരു എയര്‍ബാഗിലേക്ക് ആണ് വീഴുക. പക്ഷേ കണ്ടുനില്‍ക്കുന്നവര്‍ പേടിച്ചുപോകുന്ന തരത്തിലുള്ളതാണ് ആ ചാട്ടം.*


🅾️ *ദേശീയ അവാര്‍ഡ് ജേതാവ് റിമാ ദാസ് സിനിമകള്‍ക്കായി കഥകള്‍ ക്ഷണിക്കുന്നു. വില്ലേജ് റോക്സ്റ്റാര്‍സ് എന്ന ദേശീയ അവാര്‍ഡ് ചിത്രത്തിനു ശേഷം റിമാ ദാസ് സംവിധാനം ചെയ്ത ബുള്‍ ബുള്‍ ക്യാന്‍ സിംഗ് എന്ന ചിത്രവും ശ്രദ്ധേയമായി. ഇന്ത്യക്കകത്തും പുറത്തും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമാണ് വില്ലേജ് റോക്സ്റ്റാര്‍. വില്ലേജ് റോക്സ്റ്റാര്‍സ് അടക്കമുള്ള തന്റെ ചിത്രങ്ങള്‍ നിര്‍മ്മിച്ച തന്റെ തന്നെ ഫ്‌ലയിംഗ് റിവര്‍ ഫിലിംസിന് വേണ്ടിയാണ് ഇപ്പോള്‍ റിമാ ദാസ് കഥകള്‍ തേടുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ റിമാ ദാസ് കഥകള്‍ ക്ഷണിച്ചപ്പോള്‍ ഒട്ടേറെപ്പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ഏതു ഭാഗവും അടിസ്ഥാനമാക്കിയുള്ള കഥകളാണ് ക്ഷണിച്ചത്.ഇത് യഥാര്‍ഥ കഥയോ, സാങ്കല്‍പ്പികമോ, നാഗരികമായതോ ഗ്രാമീണപശ്ചാത്തലത്തിലുള്ളതോ ആകാം. ഇത് മുഴുവന്‍ പൂര്‍ത്തിയായ തിരക്കഥയോ വികസിപ്പിക്കാവുന്ന ആശയമോ ആകാം. ചര്‍ച്ചകള്‍ക്ക് ശേഷം സംവിധായികയുടെ കൂടി ചിന്തകള്‍ക്ക് അനുസരിച്ച്‌ തിരക്കഥ മാറ്റാന്‍ തയ്യാറായിരിക്കണം. frfstory@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് കഥകള്‍ അയക്കാമെന്നും റിമാ ദാസ് വ്യക്തമാക്കുന്നു.*

________________________________

Post a Comment

أحدث أقدم