+-------+--------+------+------+-----+-------+
*28-04-1958*
*മഞ്ചേരി രാമയ്യർ - ചരമദിനം*
+--------+-------+-------+-------+------+-------+
കേരളത്തിലെ പ്രമുഖ തിയോസഫിക്കൽ സൊസൈറ്റി സംഘാടകനായ സ്വാതന്ത്ര്യ സമര നേതാവും സാമൂഹിക പ്രവർത്തകനും. കോഴിക്കോട്ടേ പ്രമുഖ ക്രിമിനൽ വക്കിലും ആയിരുന്നു. (1887 ജൂലൈ 5 - 1958 ഏപ്രിൽ 28)
കോഴിക്കോട്ടേ പ്രസിദ്ധമായ 'ആനി ഹാൾ റോഡി'ന് (റെയിവേ സ്റ്റേഷൻന്റെ സമീപം) ആ പേരുവന്നത് അവിടെ സ്ഥാപിതമായ 'ആനി (ബെസൻറ്) ഹാൾ' ഉള്ളതുകൊണ്ടാണ്. മലബാർ തിയോസഫിക്കൽ സൊസൈറ്റിയുടെ ആസ്ഥാനമായ ഇത് നിർമ്മിച്ചത് മഞ്ചേരി രാമയ്യർ മുൻകൈ എടുത്തിട്ടായിരുന്നു. അദ്ദേഹത്തിന്റെ വസതിയും (ജാനകി വിലാസ്) ഇതിനോട് ചേർന്നായിരുന്നു. ഏറെ വർഷത്തോളം ശാസ്ത്ര സാഹിത്യ പരിഷദ്ത്തി ൻറെ ആസ്ഥാനവും സയൻസ് സെൻററും ഇവിടെ ആയിരുന്നു.
മഞ്ചേരി രാമയ്യർ ആയിരുന്നു ആദ്യ മഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. മഞ്ചേരി രാമയ്യരെ ഹമ്മന്തറാവു 1903-ൽ കോഴിക്കോട്ട് കൂട്ടിവന്ന് തിയോസഫിക്കൽ സൊസൈറ്റി അംഗമാക്കി. മഞ്ചേരി രാമയ്യരുടെ വരവോടെയാണ് ഈ സ്ഥാപനത്തിന്റെ വളർച്ച മലബാറിൽ ഉണ്ടാവുന്നത്. ഇന്നത്തെ കോഴിക്കോട് സീനിയർ അഡ്വ. മഞ്ചേരി സുന്ദർരാജിന്റെ പിതാവിന്റെ പിതാവാണ് മഞ്ചേരി രാമയ്യർ. (തമിഴ്‌നാട്ടിൽനിന്ന് കോഴിക്കോട്ടെത്തിയ ആദ്യ തലമുറയിലെ ദേഹമാണ് സുന്ദരം അയ്യർ. അവരുടെ മകൻ മഞ്ചേരി രാമയ്യർ. മഞ്ചേരി രാമയ്യരുടെ മകൻ സുബ്രഹ്‌മണ്യം. സുബ്രഹ്‌മണ്യത്തിന്റെ മകനായിട്ടാണ് മഞ്ചേരി സുന്ദർരാജ് ആനിഹാൾ റോഡിലെ ബസന്റ് ആശ്രമത്തിൽ ജനിക്കുന്നത്.)
മഞ്ചേരി രാമയ്യരുടെ പത്നി അന്നപൂർണി അമ്മാൾ ‘വിമൻസ് ഇന്ത്യൻ അസോസിയേഷ’ന്റെ സ്ഥാപക അധ്യക്ഷയായി. അന്നത്തെ പ്രമുഖ സാമൂഹികപ്രവർത്തകയായ മഞ്ചേരി കമലാമ്പാൾ ഓൾ ഇന്ത്യ വിമൻസ് കോൺഫറൻസിന്റെ അഖിലേന്ത്യാ ഉപാധ്യക്ഷയായി. അയിത്തോച്ചാടനത്തിന്റെ പ്രവൃത്തികളുടെ ഭാഗമായി പന്തിഭോജനം നടത്തിയത് ആനിഹാളിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാണ്. സ്വദേശി പ്രസ്ഥാനത്തിന്റെയും കേന്ദ്രമായി. 1928-ൽ വി.കെ. കൃഷ്ണമേനോന്റെ സഹോദരി വി.കെ. ജാനകി അമ്മയും കൂട്ടരും ഹരിജനങ്ങൾക്കായുള്ള ‘‘നൈറ്റ് ആൻഡ് ഡേ സ്കൂൾ’ ആനിഹാളിൽ നടത്തിവന്നു.......
ജാതി വിരുദ്ധ സമരത്തിൽ കേരളത്തിലാദ്യമായി ഭ്രഷ്ട് വരിച്ച ബ്രാമണനാണ് ഇദ്ദേഹം. ഒരിക്കൽ 1915 ഫെബ്രുവരിയിൽ അന്ദേഹം ഒരു തിയ്യനോടൊപ്പം 'സഹ-ഭോജനം' നടത്തി. (1917 മെയ് 29 ന് ചെറായിൽ സഹോദരൻ അയ്യപ്പൻ്റെ നേതൃത്വത്തിൽ വിവിധ ജാതിക്കാരെ ഒരേ പന്തിയിൽ ഒന്നിച്ചിരുത്തി ഭക്ഷണം കഴിപ്പിച്ച് കൊണ്ട് 'പന്തിഭോജനം' എന്ന് അറിയപ്പെട്ട സമരം നടന്നു.) ഒരു ബ്രാ മണൻ അയിത്തജാതിക്കാരന്റെ വീട്ടിൽ കയറിയതേ തെറ്റ് അതു മാത്രമല്ല തീയർ പാചകം ചെയ്ത ഭക്ഷണം തിയ്യനൊടൊപ്പം കഴിക്കുക കൂടി ചെയ്താൽ. മലബാറിലുടനീളം കോളിളക്കമുണ്ടാക്കിയ സംഭവമാണിത്. (ബ്രാമണർ, രാമയ്യരെയും കുടുബത്തെയും ജാതി ഭ്രഷ്ടരാക്കി.)
1925ൽ ശ്രീ നാരായണ ഗുരു കോഴിക്കോട് സന്ദർശിച്ച സമയത്ത് രാമയ്യർ സ്വാമികളുമായി ചർച്ച നടത്തിയിരുന്നു. ആനിബസൻ്റിനെപ്പോലെ തന്നെ സ്വാധീനിച്ച മഹാനാണ് ശ്രീ നാരായണ ഗുരുവെന്ന് അദേഹം പറഞ്ഞിരുന്നു.
Post a Comment