+-------+-------+-------+-------+-------+-------+
*ഇർഫാൻ ഖാൻ - ജീവചരിത്രം*
+--------+--------+--------+--------+-------+-------+
ബോളിവുഡ് ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടനാണ് ഇർഫാൻ ഖാൻ ; ( ജനനം: 1962). ചലച്ചിത്രങ്ങളിൽ കൂടാതെ സീരിയലുകളിലും നാടക തിയേറ്റർ വേദികളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പാൻ സിംഗ് തോമർ(2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി. 2020 ഏപ്രിൽ 29 ന് 53 വയസ് പ്രായമുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു.
*ആദ്യകാല ജീവിതം*
രാജസ്ഥാൻ സംസ്ഥാനത്തെ ജയ്‌പൂരിൽ ഒരു ഇസ്ലാമിക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം.അദ്ദേഹത്തിന്റെ മാതാവ് പരേതയായ സഈദ ബീഗം ഖാൻ ടോങ്ക് ഹക്കീം കുടുംബത്തിൽ നിന്നുള്ള വ്യക്തിയും പിതാവ് പരേതനായ ജാഗീർദാർ ഖാൻ ടോങ്ക് ജില്ലയ്ക്കടുത്തുള്ള ഖജൂറിയ ഗ്രാമത്തിൽ , ടയർ ബിസിനസ്സ് നടത്തിയിരുന്നു. മികച്ച ക്രിക്കറ്റ് കളിക്കാരായിരുന്ന ഇർഫാനും അദ്ദേഹത്തിന്റെ ഉറ്റസുഹൃത്തായ സതീഷ് ശർമയും. പിന്നീട് ഇർഫാൻ സി കെ നായിഡു ടൂർണമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു (ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കുള്ള ഒരു ചവിട്ടുപടിയെന്ന നിലയിൽ 23 വയസ്സിന് താഴെയുള്ള വളർന്നുവരുന്ന കളിക്കാർക്കുള്ള ടൂർണമെന്റ്). എന്നിരുന്നാലും ഫണ്ടിന്റെ അഭാവം മൂലം അദ്ദേഹം ടൂർണമെന്റിൽ പങ്കെടുത്തില്ല. എം.എ. കഴിഞ്ഞതിനുശേഷം 1984 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു അഭിനയം പഠിച്ചു.
*അഭിനയ ജീവിതം;*
1987 ൽ പഠിത്തം പൂർത്തിയായതിനു ശേഷം ഇർഫാൻ മുംബൈയിലേക്ക് മാറി. അക്കാലത്ത് അദ്ദേഹം ഒരു പാട് ടി വി സീരിയലുകളിൽ അഭിനയിച്ചു. 'ചാണക്യ', 'ചന്ദ്രകാന്ത' എന്നിവ അവയിൽ പ്രധാനമാണ്. വില്ലൻ വേഷത്തിലാണ് പ്രധാനമായും അദ്ദേഹം അഭിനയിച്ചത്.
1988 ൽ മീര നായർ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. 1990 ൽ ഏക് ഡോക്ടർ കി മൗത് എന്ന സിനിമയിലും 1998 ൽ സച് എ ലോങ് ജേർണി എന്ന സിനിമയിലും അഭിനയിച്ചു.
പക്ഷേ ഈ സിനിമകളിലെല്ലം ശ്രദ്ധേയമായ ഒരു വേഷം ചെയ്യാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. പിന്നീട് 2003 ൽ അശ്വിൻ കുമാർ സംവിധാന്മ് ചെയ്ത റോഡ് ടു ലഡാക് എന്ന ലഘുചിത്രത്തിൽ അഭിനയിച്ചത് വളരെ ശ്രദ്ധേയമായി.
ഹിന്ദിയിലെ ആദ്യ സിനിമ എന്നു പറയാവുന്നത് 2005 ൽ അഭിനയിച്ച രോഗ് എന്ന സിനിമയാണ്. 2004 ൽ ഹാസിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് മികച്ച് വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
2007 ൽ അഭിനയിച്ച ലൈഫ് ഇൻ എ മെട്രോ എന്ന സിനിമ വളരെയധികം ശ്രദ്ധേയമായി. മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു.
*സ്വകാര്യ ജീവിതം*
ഇർഫാൻ ഖാൻ വിവാഹം ചെയ്തിരിക്കുന്നത് ഒരു നടി കൂടിയായ സുതാപ സിക്ദറിനെയാണ്. ഇവർക്ക് രണ്ടു മക്കളുണ്ട്.
Post a Comment