പ്രഭാത വാർത്തകൾ - 2020 ഏപ്രിൽ 26



🌴 കേരളീയം 🌴
--------------------->>>>>>>>>>>

പ്രഭാത വാർത്തകൾ  - 2020 ഏപ്രിൽ 26 -             _*1195 മേടം 13*_ 1441 റമദാൻ 03*_                            _*ഞായർ*_  .

🅾️ *പൂരപ്രേമികളുടേയും ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. തൃശൂര്‍ പൂരം കൊടിയേറ്റം ഇന്ന് നടക്കും. പൂരം പൂര്‍ണമായി ഉപേക്ഷിച്ചെങ്കിലും കൊടിയേറ്റം നടത്താനാണ് പാറമേക്കാവ്, തിരുവമ്പാടി  വിഭാഗങ്ങളുടെ തീരുമാനം.തിരുവമ്പാടിയില്‍ 11.30 നും പാറമേക്കാവില്‍12 മണിക്കുമാണ് ചടങ്ങ്. കൊടിയേറ്റ് ചടങ്ങില്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കരുതെന്ന് ജില്ലാ ഭരണകൂടവും പൊലീസും നിര്‍ദേശം നല്‍കിയിട്ടുണ്ട്.തിരുവമ്പാടി  - പാറമേക്കാവ് ക്ഷേത്രങ്ങളിലും 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെയാണ് തൃശൂര്‍ പൂരത്തിന് തുടക്കമാകുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൂരം പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.*


🅾️ *കൊവിഡ് സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. കളക്ടര്‍മാര്‍, എസ്പിമാര്‍, ഡിഎംഒമാര്‍ എന്നിവരുമായി വിഡീയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. നാളെ പ്രധാനമന്ത്രിയോട് കേരളത്തിലെ സ്ഥിതിഗതികളും ആവശ്യങ്ങളും അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്.*


🅾️ *ഇന്ന് വീണ്ടുമൊരു അക്ഷയ തൃതീയ. സ്വര്‍ണത്തിന് ഏറ്റവും കൂടുതല്‍ കച്ചവടം നടക്കുന്ന ഈ ദിവസത്തിലും സ്വര്‍ണക്കടകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ പകരം സംവിധാനമൊരുക്കി ജ്വല്ലറികള്‍. ഓണ്‍ലൈനിലൂടെ സ്വര്‍ണം വാങ്ങാനുള്ള അവസരമാണ് ജ്വല്ലറികള്‍ ഇക്കുറി നല്‍കുന്നത്. കഴിഞ്ഞവര്‍ഷം കേരളത്തില്‍ ആറായിരം കോടിയുടെ സ്വര്‍ണമാണ് അക്ഷയതൃതീയ ദിനത്തില്‍ മാത്രം വിറ്റുപോയത്. എന്നാല്‍ ഇക്കുറി കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ വന്നതോടെ സ്വര്‍ണവ്യാപാരസ്ഥാപനങ്ങള്‍ തുറക്കാനാകാത്ത സ്ഥിതിയാണ്. ഇതോടെയാണ് ഓണ്‍ലൈനിലൂടെ സ്വര്‍ണം വില്‍ക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. വാട്‌സ്‌ആപ് ഗ്രൂപ്പുകള്‍ വഴിയും ഫോണ്‍ വഴിയും ജ്വല്ലറികളുടെ വെബ്‌സൈറ്റുകളിലൂടെയും ഓണ്‍ലൈന്‍ ബുക്കിംഗിന് സൗകര്യമുണ്ട്.ലോക്ക് ഡൗണിന് ശേഷം ജ്വല്ലറികള്‍ തുറക്കുമ്പോൾ ബുക്ക് ചെയ്ത സ്വര്‍ണം ലഭിക്കും. ലോക്ക് ഡൗണും വിപണിയിലെ മാന്ദ്യവും കാരണം പ്രമുഖ വ്യാപാരികള്‍ സ്വര്‍ണം ഗ്രാമിന് 50 രൂപ വരെ വില കുറച്ചാണ് അക്ഷയതൃതീയയ്ക്ക് വില്‍ക്കുന്നത്. കൂടാതെ ഗിഫ്റ്റ് വൗച്ചറുകളും ക്യാഷ് ബാക്ക് ഓഫറും പല ജ്വല്ലറികളും മുന്നോട്ട് വയ്ക്കുന്നുണ്ട്. ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും സ്വര്‍ണക്കടകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതിയില്ലാത്തത് ഈ മേഖലയ്ക്ക് തിരിച്ചടിയാകുകയാണ്.*

🅾️ *കൊറോണ ബാധിച്ച്‌ വിദേശരാജ്യങ്ങളില്‍ രണ്ട് മലയാളികള്‍ക്കുകൂടി ദാരുണാന്ത്യം. യു.എസിലും ദുബായിയിലുമുള്ള മലയാളികളാണ് മരിച്ചത്. തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ സ്വദേശി ബി. രാജബാലന്‍ നായര്‍ (71), പാലക്കാട് തൃത്താല പട്ടിത്തറ പായത്തിലെ തലക്കശ്ശേരി കണിച്ചിറക്കല്‍ വീട്ടില്‍ അബ്ദുള്‍ഹമീദ് (47) എന്നിവരാണ് മരിച്ചത്. കൊറോണ വൈറസ് ബാധിച്ച്‌ രാജബാലന്‍ നായര്‍ ന്യൂയോര്‍ക്കില്‍ വെച്ചും അബ്ദുള്‍ഹമീദ് ദുബായിയില്‍ വെച്ചുമാണ് മരിച്ചത്. ന്യൂയോര്‍ക്ക് ബെല്‍വ്യൂ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് രാജബാലന്‍ നായര്‍ മരിച്ചത്. 1992 മുതല്‍ ന്യൂയോര്‍ക്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍  കമ്പനി നടത്തിവരുകയായിരുന്നു ഇദ്ദേഹം.*


🅾️ *സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ രണ്ടാം ഘട്ട വിതരണം തിങ്കളാഴ്ച ആരംഭിക്കും. 31 ലക്ഷത്തോളം വരുന്ന പിങ്ക് കാര്‍ഡുകാര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍ കിറ്റ് നല്‍കുന്നത്. വിതരണത്തിന് കാര്‍ഡ് നമ്പർ  പ്രകാരമുള്ള ക്രമീകരണമുണ്ട്. 27 മുതല്‍ മെയ് ഏഴുവരെയുള്ള തീയതികളില്‍ യഥാക്രമം: പൂജ്യം– -ഏപ്രില്‍ 27, ഒന്ന്–-28, രണ്ട്–-29, മൂന്ന്–-30, നാല്–-മെയ് രണ്ട്, അഞ്ച്–- മൂന്ന്, ആറ്– നാല്, ഏഴ്– അഞ്ച്, എട്ട്–- ആറ്, 9 – -ഏഴ് എന്നീ നിലയിലാണ് ക്രമീകരണം. ഇത് പൂര്‍ത്തിയാകുന്ന മുറയ്ക്ക് നീല, വെള്ള കാര്‍ഡുകാര്‍ക്കും നല്‍കും. അന്ത്യോദയ കുടുംബത്തില്‍പ്പെട്ട 5,75,003 മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള കിറ്റ് വിതരണം പൂര്‍ത്തിയായി.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പദ്ധതി പ്രകാരമുള്ള സൗജന്യ അരിവിതരണം തുടരുകയാണ്. ഇതുപ്രകാരം എഎവൈ (മഞ്ഞ), പിഎച്ച്‌എച്ച്‌ (പിങ്ക്) റേഷന്‍ കാര്‍ഡുകളിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരിവീതമാണ് നല്‍കുന്നത്. ഇതിനായി ഞായറാഴ്ചയും റേഷന്‍കട തുറന്ന് പ്രവര്‍ത്തിക്കും.*


🅾️ *ക​ന​ത്ത മ​ഴ തു​ട​രു​ന്ന വി​യ​റ്റ്നാ​മി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ 25 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.  മ​ണ്ണി​ടി​ച്ചി​ലി​ല്‍ പ​ത്തിേ​ലേ​റെ പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.  നെ​ല്‍ പാ​ട​വുംം മ​റ്റ് കൃ​ഷി സ്ഥ​ല​ങ്ങ​ളും എ​ല്ലാം ചേ​ര്‍​ത്ത്് 7,000 ഏ​ക്ക​റോ​ള​മാ​ണ് മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ന​ശി​ച്ച​ത്.*


🅾️ *കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ എംപിമാര്‍ ഉള്‍പ്പടേയുള്ളവരുടെ ശമ്പളം വെട്ടിക്കുറച്ചും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ, ഡിആര്‍ വര്‍ധിപ്പിക്കുന്നത് മരവിപ്പിച്ചും ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രം ശ്രമിക്കുന്നു. എന്നാല്‍ ഒരുലക്ഷം കോടി രൂപ വെറുതേ തരാമെന്ന് ഐഎംഎഫ് പറഞ്ഞിട്ടും ഇന്ത്യ വേണ്ടെന്ന് പറയുകയാണെന്നാണ് സംസ്ഥാനം ധനമന്ത്രി തോമസ് ഐസക് ആരോപിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ ചെയ്തൂവെന്ന് ഇന്ത്യക്കാരോട് കേന്ദ്രസർക്കാർ വിശദീകരിച്ചേ തീരൂവെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.*


🅾️ *അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്ന്​ മന്ത്രി കെ.ടി ജലീല്‍. സ്വകാര്യ ചാനലിന്​ നല്‍കിയ അഭിമുഖത്തിലാണ്​ ജലീല്‍ തന്‍െറ അഭിപ്രായം പ്രകടിപ്പിച്ചത്​. നിലവില്‍ തവനൂര്‍ മണ്ഡലത്തേയാണ്​ ജലീല്‍ പ്രതിനിധാനം ചെയ്യുന്നത്​. ഞാന്‍ മൂന്നുവട്ടം മത്സരിച്ചു. ഇത്തവണ മന്ത്രിയായി. ഇനി മത്സരിക്കുമോ എന്നുചോദിച്ചാല്‍ വ്യക്തിപരമായി ഇല്ല എന്നാണ്​ മറുപടി. എനിക്ക്​ എന്‍െറ കോളജിലേക്ക്​ മടങ്ങണം. കോളജ്​ അധ്യാപകനായി വിരമിക്കണം.*
*ഈ ആഗ്രഹം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനെയും മലപ്പുറം ജില്ല സെക്രട്ടറി ഇ.എന്‍.മോഹന്‍ദാസിനെയും പാലോളിയെയും അറിയിച്ചുണ്ട്​.അനാഥനായ കാലത്ത് തുണയായതും തണലായതും സിപിഎം ആണ്. പാര്‍ട്ടി എന്തുപറയുന്നോ അത് അനുസരിക്കും.* *തിരൂരങ്ങാടി പി.എസ്​.എം.ഒ കോളജിലാണ്​ താന്‍ പഠിച്ചതും അധ്യാപകനായതും. പി.എസ്​.എം.ഒയുമായി തനിക്ക്​ വൈകാരിക ബന്ധമാണ്​ ഉള്ളത്​.കെ.എം ഷാജിയുമായി യൂത്ത്​ലീഗില്‍ പ്രവര്‍ത്തിക്കുന്ന കാലം തൊ​ട്ടേ ചെറിയ അകല്‍ച്ചയുണ്ട്​. അദ്ദേഹത്തിന്​ അത്​ തിരിച്ചും ഉണ്ട്​. എന്നാല്‍ മുനീറുമായുള്ള ബന്ധം അങ്ങനെയല്ല. നിയമസഭയില്‍ വെച്ച്‌​ കെ.എം ഷാജിക്കെതിരെ തന്‍െറ ഭാഗത്തുനിന്ന്​ ഒരുപരാമര്‍ശമുണ്ടായപ്പോള്‍ അത്​ ശരിയായില്ലെന്ന അഭിപ്രായമാണ്​ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കുവെച്ചത്​. ആ മുഖ്യമന്ത്രിയെയാണ്​ ഷാജി 'എടോ പിണറായി' എന്നുവിളിച്ചതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.* *യൂത്ത്​ലീഗില്‍ നിന്നും പുറത്തുവന്ന്​ 2006ല്‍ മുസ്​ലിംലീഗിലെ അതികായനായ പി​.കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറം മണ്ഡലത്തില്‍ അട്ടിമറിച്ചാണ്​ കെ.ടി ജലീല്‍ രാഷ്​ട്രീയ മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്​.*  *2011ലും 2016ലും മലപ്പുറം ജില്ലയിലെ തവനൂര്‍മണ്ഡലത്തില്‍ നിന്നുമാണ് ജലീല്‍* *നിയമസഭയിലേക്ക് എത്തിയത്​. 2016ല്‍ കോണ്‍ഗ്രസിലെ ഇഫ്​തിഖാറുദ്ദീനെ 17064 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്​*


🅾️ *ലോക്ക്ഡൗണില്‍ വസ്‌ത്ര നിര്‍മ്മാണ, വിപണന മേഖല നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ നടപടി തേടി സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ് മാനുഫാക്‌ചറേഴ്‌സ് അസോസിയേഷന്‍ (സിഗ്മ) മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. വായ്‌പകള്‍ക്ക് കൂടുതല്‍കാല മോറട്ടോറിയം പ്രഖ്യാപിക്കുക, കുറഞ്ഞ പലിശയ്ക്ക് വായ്‌പ ലഭ്യമാക്കുക, കെട്ടിട വാടകയില്‍ ഇളവ് നല്‍കുക, ജി.എസ്.ടി റിട്ടേണ്‍ കാലതാമസത്തിനുള്ള പിഴ ഒഴിവാക്കുക, വസ്‌ത്ര നിര്‍മ്മാണ മേഖലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കുക, തൊഴില്‍ സംരക്ഷണത്തിന് സാമ്പത്തിക പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളാണ് സിഗ്മ ഉന്നയിച്ചതെന്ന് സിഗ്മ പ്രസിഡന്റ് ടി. ഷൈജു പറഞ്ഞു.*


🅾️ *ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച്‌ പള്ളിയില്‍ രാത്രി തറാവീഹ് നമസ്കാരം നടത്തിയ ഏഴുപേരെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. ചെട്ടിപ്പടിയില്‍ ഹെല്‍ത്ത് സെന്ററിന്‌​ സമീപത്തെ നമസ്കാര പള്ളിയിലായിരുന്നു സംഭവം. രാത്രി നമസ്കാരം നടത്തുകയായിരുന്ന ചെട്ടിപ്പടി സ്വദേശികളായ അബ്​ദുല്ല കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍, റസാഖ്, സെയ്ദലവി, മുഹമ്മദ് അഷറഫ് എന്നീ ഏഴുപേരെയാണ് അറസ്​റ്റ്​ ചെയ്തത്. പൊലീസ് എത്തിയപ്പോള്‍ ഇറങ്ങിയോടിയ ഇവര്‍ക്കെതിരെ ലോക്ഡൗണ്‍ ലംഘിച്ചതിന്ന് കേസ് എടുത്തശേഷം ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കുന്ന തെറ്റാണിതെന്നും പരിശോധനകള്‍ തുടരുമെന്നും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പരപ്പനങ്ങാടി പൊലീസ് അറിയിച്ചു.*


🅾️ *വിഷുവും ഈസ്റ്ററും കഴിഞ്ഞ് കൊവിഡ് കാലത്ത് റംസാനുമെത്തി. ഇസ്ലാംമത വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകിയിരിക്കുന്ന മാസമാണിത്. അതിനിടെ ബിജെപി നേതാവ് സന്ദീപ് വാര്യർ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. സാബു അബ്ദുൽ റഷീദ് എന്ന സുഹൃത്തിനെ കുറിച്ചുളള ഓർമകളാണ് സന്ദീപ് വാര്യർ പങ്കുവെച്ചിരിക്കുന്നത്. റിയാദിൽ ജോലി ചെയ്തിരുന്ന കാലത്ത് തനിക്ക് ദൈവത്തെ പോലെ ആയിരുന്നു സാബു എന്ന് സന്ദീപ് കുറിപ്പിൽ പറയുന്നു.:*
*മാസപ്പിറവി സ്ഥിരീകരിച്ച വാർത്ത വായിച്ചപ്പോൾ മനസ്സിൽ ഓടിയെത്തിയത് സാബുവിന്റെ മുഖമാണ്. റിയാദിലെ പ്രവാസകാലത്ത് ജോലി ഇല്ലാതിരുന്ന ഒരു റംസാൻ മാസത്തിൽ, നിത്യേന പള്ളിയിൽ നിന്ന് ലഭിച്ചിരുന്ന ഭക്ഷണം എനിക്കായി കൊണ്ടുവന്നിരുന്ന പ്രിയ കൂട്ടുകാരൻ കൊല്ലം പരവൂർ നെല്ലേറ്റിലെ സാബു എന്ന സാബു അബ്ദുൽ റഷീദ് .*
*പട്ടിണി കിടക്കുന്നവന് ഭക്ഷണം തരുന്നവനാണ് ദൈവം. അക്കാലത്ത് സാബു എനിക്ക് ദൈവത്തിന്റെ പ്രതിരൂപമായിരുന്നു. ഏതാണ്ട് ഒരേ സമയത്ത് റിയാദിൽ എത്തിച്ചേർന്ന സമപ്രായക്കാരായ ഞങ്ങൾ യാദൃശ്ചികമായി കണ്ടു മുട്ടുകയായിരുന്നു. അവന് ഞാൻ കമ്പ്യൂട്ടർ പഠിപ്പിച്ചു. പകരം അവൻ എനിക്ക് ഭക്ഷണം തന്നു. ചിലപ്പോഴൊക്കെ താമസവും.നിന്നെ എങ്ങനെ മറക്കാനാണ് സഹോദരാ. നാളെ മുതൽ പരിശുദ്ധ റംസാൻ വ്രതം അനുഷ്ഠിക്കുന്ന എന്റെ എല്ലാ മുസ്ലിം സഹോദരങ്ങൾക്കും നന്മകൾ നേരുന്നു. നിങ്ങളുടെ പ്രാർത്ഥനകൾ ഈ ദുരന്ത കാലത്തെ അതിജീവിക്കാനുള്ള മനുഷ്യകുലത്തിന്റെ പ്രയത്നത്തിന് സഹായകമാവട്ടെ'' എന്നാണ് സന്ദീപ് വാര്യരുടെ കുറിപ്പ്. സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്*


🅾️ *പാനൂര്‍ പാലത്തായി പോക്‌സോ പീഡനക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബിജെപി നേതാവും അധ്യാപകനുമായ പ്രതി പത്മരാജനെ പാനൂര്‍ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ സാഹചര്യത്തില്‍ പാനൂര്‍ പോലിസിന് അന്വേഷണച്ചുമതല ഇല്ലാതിരിക്കെയാണ് റിമാന്റിലായിരുന്ന പ്രതിയെ പാനൂര്‍ സിഐ. ഇ.വി. ഫായിസ് അലി കസ്റ്റഡിയില്‍ വാങ്ങിയത്. മൂന്നു ദിവസത്തെ പോലിസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. പീഡനം നടന്നതായി പരാതിയില്‍ പറയുന്ന സ്‌ക്കൂളില്‍ അടക്കം പ്രതിയെ കൊണ്ടു പോയി പോലിസ് തെളിവെടുത്തു. അതീവ രഹസ്യമായിരുന്നു പോലിസിന്റെ തെളിവെടുപ്പും മറ്റ് നടപടികളും.*


🅾️ *കുവൈറ്റില്‍ മലയാളി യുവാവ് താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ സ്വദേശി പുളിക്കത്തറ പ്രകാശിനെയാണു (45) സബാഹ്‌ സാലെം ബ്ലോക്ക്‌ 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിന്‍റെ കോണിപ്പടിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അഞ്ച് മാസം മുമ്പാണ്‌ ഇദ്ദേഹം കുവൈത്തില്‍ എത്തിയത്‌. വീസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജോലി അന്വേഷിച്ചു വരുകയായിരുന്നു, മുമ്ബ് സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്നു.  ഭാര്യ സബിത. രണ്ടു മക്കളുണ്ട്‌.*


🅾️ *മുണ്ട് മുറുക്കി ഉടുക്കുമ്പോൾ  ഊരി പോകാതെ ഇരിക്കാന്‍ ഒരു 750 രൂപക്ക് തോര്‍ത്തും കര്‍ച്ചീഫും വാങ്ങുന്നത് ഇത്ര വലിയ കുറ്റമാണോ ? ' സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും   75,000 രൂപ ചിലവഴിച്ചു മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കൈ തുടക്കാന്‍ ടവലും കര്‍ച്ചീഫും വാങ്ങിച്ച സര്‍ക്കാര്‍ നടപടിയെ പരിഹസിച്ചു മുന്‍ ഡിജിപി ശ്രി ടിപി സെന്‍കുമാര്‍. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇതിനെതിരെ പ്രതികരിച്ചത്.*


🅾️ *കോവിഡ് സ്ഥിതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് ചേരും. കളക്ടര്‍മാര്‍, എസ്പിമാര്‍, ഡിഎംഒമാര്‍ എന്നിവരുമായി വിഡീയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. പ്രധാനമന്ത്രി നാളെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തുന്നതിന് മുന്നോടിയാണ് മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചത്. രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സ്.*


🅾️ *ആലുവ മെട്രോ സ്‌റ്റേഷന് സമീപത്തുനിന്ന് മോഷ്​ടാവ് കടത്തിയ ലോറി ഉടമ പിന്നാലെ പാഞ്ഞ്​ തിരിച്ചുപിടിച്ചു. ലോറി ഉപേക്ഷിച്ച്‌ കടന്ന മോഷ്​ടാവിനെ പിന്നീട് പൊലീസ് പിടികൂടി. വെള്ളിയാഴ്ച രാത്രി 10ഓടെയാണ്​ സംഭവം. മെട്രോ സ്‌റ്റേഷന് സമീപം താമസിക്കുന്ന ഞറളക്കാടന്‍ വീട്ടില്‍ ഫനീഫയുടെ ലോറിയാണ്  മാറമ്പള്ളി അമ്പലലത്തുംകാവ് ലക്ഷംവീട് കോളനിയില്‍ കല്ലേത്തുപറമ്പിൽ ശ്രീക്കുട്ടന്‍ (32) മോഷ്​ടിച്ചത്. ലോറി സ്​റ്റാര്‍ട്ട് ചെയ്ത ശബ്​ദം കേട്ട ഉടമ ഫനീഫയും മകനും ലോറിക്ക്​ പിന്നാലെ കാറെടുത്ത് പാഞ്ഞു. മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ ലോറിക്ക്​ കുറുകെ കാര്‍ ഓടിച്ചുകയറ്റി വഴി തടഞ്ഞു. പിടിക്കപ്പെടുമെന്ന് മനസ്സിലായ പ്രതി ഓടുന്ന ലോറിയില്‍നിന്ന് ചാടി ഓടി.ഇതോടെ ലോറി കാറിലിടിച്ച്‌ നിന്നു. ഉടന്‍ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് സ്ഥല​െത്തത്തി ലോറിയും കാറും പാലത്തില്‍നിന്ന് മാറ്റി. ആളെ കണ്ടാല്‍ അറിയാമെന്ന് ലോറിയുടമ അറിയിച്ചതോടെ ആലുവ സി.ഐ ഷൈജു കെ. പോളി​​ന്റെയും എസ്.ഐ പി.കെ. മോഹിത്തി​ന്റെയും നേതൃത്വത്തില്‍ പൊലീസ് നഗരത്തില്‍ അന്വേഷണം ആരംഭിച്ചു. നിരവധി തവണ പൊലീസിനെ വെട്ടിച്ച്‌ ചെറുവഴികളിലൂടെ ഇയാള്‍ കടന്നുകളഞ്ഞു. ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ച മൂന്നോടെ അന്‍സാര്‍ ​ലെയ്‌നിലെ കടത്തിണ്ണയില്‍ ഉറക്കം നടിച്ചുകിടന്ന ശ്രീക്കുട്ടനെ പിടികൂടുകയായിരുന്നു.*


 🅾️ *ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച്‌ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി  ഉടമയായ മലയാളി മരിച്ചു. ഈഞ്ചയ്ക്കല്‍ സ്വദേശി ബി.രാജബാലന്‍ നായര്‍ (71) ആണ് മരിച്ചത്. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ചയായി ന്യൂയോര്‍ക്ക് ബെല്‍വ്യൂ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്കിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത് മേയ് 19ന് മാത്രമെ സംസ്‌കാരം നടക്കുകയുള്ളൂ. 1992 മുതല്‍ ന്യൂയോര്‍ക്കില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി  നടത്തി വരികയാണ്. ഭാര്യ ഇന്ദു ബെല്‍വ്യൂ ആശുപത്രിയില്‍ തന്നെ നഴ്സാണ്. മക്കള്‍: ശബരിനാഥ്, ജയദേവ് (ഇരുവരും ന്യൂയോര്‍ക്ക്). മരുമകള്‍: അന.*


🅾️ *കിടപ്പുമുറിയിലെ ചാരായ വാറ്റ് പൊലീസ് പിടികൂടി. മലപ്പുറം വാഴക്കാട് സ്വദേശി സുബ്രമണ്യന്റെ വീടിനകത്ത് നിന്നാണ് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും വാഴക്കാട് പോലീസും ചേര്‍ന്ന് 170 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടിയത്. പ്രതി ഓടി രക്ഷപ്പെട്ടു.വാഴക്കാട് ചെറുവായൂര്‍ സ്വദേശി സുബ്രമണ്യന്റെ വീട്ടില്‍ ചാരായം വാറ്റ് ഉണ്ടന്ന് ജില്ലാ പോലീസ് സുപ്രണ്ടിനും ആന്റി നാര്‍ക്കോട്ടിക് ഡിവൈഎസ്പിക്കും രഹസ്യ വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് വീട്ടിലും സമീപത്തും നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്തിയില്ല. പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ വാറ്റുപകരണം കിട്ടി. തുടര്‍ന്ന് കട്ടിലിനടിയില്‍ പുതുതായി ചാണകം മെഴുകിയത് ശ്രദ്ധയില്‍പെട്ടത് പരിശോധിച്ചപ്പോഴാണ് കുഴിച്ചിട്ട നിലയില്‍ വാഷ് കണ്ടെത്തിയത്.70 ലിറ്റര്‍ വാഷ് വീട്ട് മുറ്റത്ത് പശുക്കള്‍ക്ക് പുല്ലിടുന്ന സ്ഥലത്ത് കുഴിച്ചിട്ട നിലയിലും പിടികൂടി. ഓടി രക്ഷപ്പെട്ട പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി*


🅾️ *സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ വേതനം സാലറി ചലഞ്ചില്‍ ഉള്‍പ്പെടുത്തി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട പൊലീസുകാരന് സസ്‌പെന്‍ഷന്‍. പണിയെടുത്താല്‍ കൂലി കൊടുക്കണമെന്ന് വാട്‌സാപ്പ് സ്റ്റാറ്റസ് ഇട്ട കാസര്‍കോട് വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രജീഷ് തമ്പിലത്തിനെയാണ് കാസര്‍കോട് എസ്.പി സസ്‌പെന്‍ഡ് ചെയ്തത്.*


🅾️ *ഇന്‍സ്റ്റാഗ്രാം ഉള്‍പ്പ ടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി സ്ത്രീകള്‍ക്ക് പതിവായി അശ്ലീല സന്ദേശങ്ങള്‍ അയക്കുന്ന യുവാവ് അറസ്റ്റില്‍. താമരശേരി   അമ്പായത്തോട്‌ സ്വദേശി മജ്‌നാസ് (19) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം അഞ്ച് വ്യാജ അക്കൗണ്ടുകളാണ് ഇയാള്‍ക്കുള്ളതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ നടക്കാവ്, ബാലുശ്ശേരി, താമരശ്ശേരി സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്*


🅾️ *ലക്ഷദ്വീപില്‍ കുടുങ്ങിയ സ്‌കൂള്‍ അധ്യാപകരേയും സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരെയും തിരികെ കേരളത്തില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷാ നടത്തിപ്പിന് ഡെപ്യൂട്ടേഷനില്‍ പോയ ആറ് സ്‌കൂള്‍ അധ്യാപകരും രണ്ട് സെക്രട്ടറിയേറ്റ് ജീവനക്കാരുമാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ലക്ഷദ്വീപില്‍ കുടുങ്ങിയത്. ഇവരെ തിരിച്ചെത്തിക്കാന്‍ ലക്ഷദ്വീപ് ഭരണകൂടവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടര്‍ തുടര്‍ നടപടി സ്വീകരിക്കണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.*


🅾️ *പുഞ്ചിരിച്ച്‌ പടിപ്പുര കടന്നുപോയ ഗൃഹനാഥനെ കണ്ണീരോടെ കാത്തിരിക്കുകയാണ് മാനന്തവാടി വള്ളിയൂര്‍ക്കാവിലെ ആ കൊട്ടാരം വീട്.* *കഴിഞ്ഞദിവസം ദുബായില്‍ അന്തരിച്ച പ്രവാസി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.* *കേരളത്തിലെ ഏറ്റവും വലിയ വീടെന്ന തലക്കെട്ടുകളോടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്ന അറയ്ക്കല്‍ പാലസിന്റെ ഗൃഹനാഥനാണ് അകാലത്തില്‍ വിടപറഞ്ഞ ജോയി.ജോയിയുടെ മരണ വിവരം അറിഞ്ഞപ്പോള്‍ തുടങ്ങിയ സന്ദര്‍ശക പ്രവാഹത്തിന് ഇനിയും കുറവ് വന്നിട്ടില്ല. കോവിഡ് നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ പോലീസ് സന്ദര്‍ശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുകയാണ്. ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഇപെടലിലൂടെ അടുത്ത ദിവസം മൃതദേഹം എത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. തന്റെ ജീവിതത്തിലെ നേട്ടങ്ങളെ അടയാളപ്പെടുത്തുംവിധം സമാനതകള്‍ ഇല്ലാത്ത ഒരു നിര്‍മ്മിതിയാകണം തന്റെ വീട് എന്നതായിരുന്നു ബിസിനസ്സുകാരനായ ജോയിയുടെ സ്വപ്നം. അതിന്റെ സാക്ഷാത്കാരമായിരുന്നു മാനന്തവാടിയിലെ അറയ്ക്കല്‍ പാലസ്. കേരളത്തിലെ ഏറ്റവും വലിയ വീടുകളില്‍ ഒന്നായ മാനന്തവാടിയിലെ അറയ്ക്കല്‍ പാലസിലേയ്ക്ക് 2018 ഡിസംബര്‍ 29നാണ് ജോയിയും സഹോദരന്‍ ജോണിയും കുടുംബസമേതം താമസം മാറ്റിയത്. 40000 ചതുരശ്രയടിയില്‍ മാനം മുട്ടെ ഉയര്‍ന്ന് നില്‍ക്കുന്ന അറയ്ക്കല്‍ പാലസ് നിര്‍മാണസമയത്തുതന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ധാരാളം അംഗങ്ങളുള്ള കുടുംബത്തിന് കൂട്ടുകുടുംബമായി ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ താമസിക്കാന്‍ വേണ്ടി കൂടിയാണ് ജോയ് വീട് വിശാലമായി ഒരുക്കിയത്. കൊളോണിയല്‍ ശൈലിയിലാണ് വീടിന്റെ രൂപകല്‍പന. റോഡുനിരപ്പില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുന്ന വിശാലമായ നാലേക്കറിലാണ് വീടും ലാന്‍ഡ്‌സ്‌കേപ്പും ഒരുക്കിയത്. അക്കൗണ്ടന്റായി യുഎഇയില്‍ എത്തി ലോകത്തെ ഏറ്റവും മികച്ച റിഫൈനറികളില്‍ ഒന്നിന്റെ ഉടമയായി മാറിയ ജോയിയുടെ ജീവിതവിജയം ഏറെ വെല്ലുവിളികള്‍ നേരിട്ട ശേഷമായിരുന്നു. മധ്യപൂര്‍വേഷ്യയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകാനായി ചരക്കുകപ്പലുകള്‍ സ്വന്തമാക്കിയതോടെ കപ്പല്‍ജോയി എന്നത് അദ്ദേഹത്തന്റെ വിളിപ്പേരായി. കഴിഞ്ഞ പ്രളയവും ഉരുള്‍പൊട്ടലും ഏറ്റവുമധികം നാശം വിളിച്ച വയനാട്ടിലെ ദുരിതബാധിതര്‍ക്കായി അറയ്ക്കല്‍ പാലസിന്റെ വാതിലുകള്‍ തുറന്നിട്ടിരുന്നു.*


🅾️ *കേരളത്തിലെ ഗതാഗത സംവിധാനത്തില്‍ മാറ്റങ്ങള്‍ക്ക് കാരണമായേക്കാവുന്ന തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പ്പാതയുടെ കരട് രൂപരേഖയായി.*
*തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ ഇപ്പോഴത്തെ റെയില്‍പ്പാതയില്‍ നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോട് വരെ നിലവിലുള്ളതിന് സമാന്തരമായുമായിരിക്കും ഈ പാത. കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ അന്തിമ റൂട്ട് പ്രസിദ്ധപ്പെടുത്തി.* *വിശദമായ പദ്ധതി റിപ്പോര്‍ട്ട് കെ-റെയില്‍ ബോര്‍ഡ് യോഗം അംഗീകരിച്ചു. ഈ വര്‍ഷം പണി തുടങ്ങി അഞ്ചു വര്ഷം കൊണ്ട് പൂര്‍ത്തിയാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാന്‍ വേണ്ടി സാധ്യതാ പഠന റിപ്പോര്‍ട്ടിലെ അലൈന്മെന്റില്‍ പലയിടത്തായി പരമാവധി പത്തുമുതല്‍ 50 മീറ്റര്‍ വരെ മാറ്റം വരുത്തിയിട്ടുണ്ട്.ഈ പാതയിലൂടെ മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും.* *സാങ്കേതിക സവിശേഷതകളും നിലവിലെ റെയില്‍പ്പാതയിലെ കൊടുംവളവുകളും കാരണം പുതിയ സ്ഥലങ്ങളിലൂടെയാണ് പാത കടന്നു പോകുക.* *തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റര്‍ പിന്നിട്ട് കാസര്‍കോട്ടെത്തുന്ന സില്‍വര്‍ ലൈനില്‍ 11 സ്റ്റേഷനുകളുണ്ടാകും. ഏറെ തിരക്കുള്ള തിരുവനന്തപുരം-എറണാകുളം ഭാഗത്ത് യാത്രാസമയം ഒന്നര മണിക്കൂറാണ്.*  *സാധ്യതാപഠന റിപ്പോര്‍ട്ടിലുണ്ടായിരുന്ന കാക്കനാട് സ്റ്റേഷനുപുറമെ കൊച്ചി* *നെടുമ്പാശേരി  വിമാനത്താവളത്തില്‍ പുതിയ സ്റ്റേഷനുണ്ടാകും. പദ്ധതി ചെലവ് 63,941 കോടി രൂപയാണ്.*
*പാത പോകുന്ന പ്രദേശങ്ങളുടെ ഗൂഗിള്‍മാപ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.*

*( പാത ഇങ്ങനെ )*

 *തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍നിന്ന് തുടക്കം. കഴക്കൂട്ടം, ആറ്റിങ്ങല്‍,  കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂര്‍, മുളക്കുഴ വഴി ചെങ്ങന്നൂരില്‍ പ്രവേശിക്കും. പിരളശ്ശേരി എല്‍.പി.സ്‌കൂളിനുസമീപം വല്ലന റോഡിലെ ടൂട്ടൂസ് ട്രാവല്‍സിനടുത്താണ് ചെങ്ങന്നൂരിലെ നിര്‍ദിഷ്ട സ്റ്റേഷന്‍. അവിടെനിന്ന് നെല്ലിക്കല്‍ കോയിപ്പുറം, നെല്ലിമല, ഇരവിപേരൂര്‍, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കല്‍ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയത്തേക്ക്. അവിടെ നിലവിലുള്ള റെയില്‍ വേസ് സ്റ്റേഷനു തെക്കുമാറി  മുട്ടമ്പലം ദേവലോകം ഭാഗത്താണ് നിര്‍ദിഷ്ട സ്റ്റേഷന്‍. കോട്ടയത്തുനിന്ന് എറണാകുളം കാക്കനാട്ടേക്ക്. അവിടെനിന്ന്  നെടുമ്പാശേരി  എയര്‍പോര്‍ട്ട്, തൃശ്ശൂര്‍, തിരൂരില്‍ എത്തും. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ പാതയ്ക്ക് സമാന്തരമായിരിക്കും.*

*( നേട്ടങ്ങള്‍ )*

*• തിരുവനന്തപുരം-കാസര്‍കോട് യാത്രയ്ക്ക് നാലുമണിക്കൂര്‍*

*• സംസ്ഥാനത്തെ മിക്ക പ്രധാന, ചെറുകിട, ഇടത്തരം പട്ടണങ്ങളെയും ശൃംഖലയില്‍ വരും.*

*• അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, പ്രമുഖ ആശുപത്രികള്‍ സ്ഥാപനങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍ വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയുമായി എളുപ്പം ബന്ധപ്പെടാനാകും.*

*• തിരക്കേറിയ റോഡുകളില്‍ നിന്നും റെയില്‍പാതയില്‍ നിന്നും യാത്ര സില്‍വര്‍ ലൈനിലേക്ക് മാറുന്നതോടെ 530 കോടി രൂപയുടെ പെട്രോളുംഡീസലും പ്രതിവര്‍ഷം ലാഭിക്കാം.*

*• ചരക്കുനീക്കം സുഗമമാകും. സില്‍വര്‍ ലൈന്‍ വഴിയുള്ള ചരക്ക് ഗതാഗത സംവിധാനമായ റോറോ സര്‍വ്വീസ് വഴി 500 ചരക്കുവാഹനങ്ങള്‍ പ്രതിദിനം റോഡില്‍ നിന്ന് ഒഴിവാക്കാം. റോഡിലെ ഗതാഗതത്തിരക്കും അപകടങ്ങളും കുറയ്ക്കും.*

*• 7,500 വാഹനങ്ങളെ ഇന്നത്തെ സ്ഥിതിയില്‍ സംസ്ഥാനത്തെ തിരക്കേറിയ റോഡുകളില്‍ നിന്ന് വിമുക്തമാക്കാനാകും.*

*• റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയുന്നതിനാല്‍ അന്തരീക്ഷ മലിനീകരണം കുറയും. വൈദ്യുതിയും സൗരോര്‍ജവും ഉള്‍പ്പെടെ ഹരിതോര്‍ജമാണ് സില്‍വര്‍ ലൈനില്‍ ഉപയോഗിക്കുന്നത്.*

( *സ്റ്റേഷനുകള്‍* )

*തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം,  നെടുമ്പാശേരി  വിമാനത്താവളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.*



 *🇮🇳 ദേശീയം 🇮🇳*
------------------------------->>>>>>>>


🅾️ *പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​മാ​സ റോ​ഡി​യോ പ്ര​ഭാ​ഷ​ണ പരമ്പര"മ​ന്‍ കി ​ബാ​ത്' ഇ​ന്ന്. പ​രി​പാ​ടി​യു​ടെ 64ാമ​ത്തെ എ​പ്പി​സോ​ഡാ​ണ് ഇ​ന്ന് ന​ട​ക്കു​ന്ന​ത്.  മാ​ര്‍​ച്ച്‌ 29നാ​യി​രു​ന്നു ക​ഴി​ഞ്ഞ എ​പ്പി​സോ​ഡ്. ഇ​തി​ല്‍ കോ​വി​ഡ് വ്യാ​പ​നം, പ്ര​തി​രോ​ധം, ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു അ​ദ്ദേ​ഹം സം​സാ​രി​ച്ച​ത്. മാ​ര്‍​ച്ച്‌ 24ന് ​രാ​ജ്യ വ്യാ​പ​ക ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച്‌ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ക​ഴി​ഞ്ഞു​ള്ള അ​ന്ന​ത്തെ മ​ന്‍ കി ​ബാ​തി​ല്‍, ജ​ന​ങ്ങ​ള്‍ വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ര​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഒ​ന്നി​ലേ​റെ ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.പി​ന്നീ​ട് അ​ട​ച്ചു​പൂ​ട്ട​ല്‍ മേ​യ് മൂ​ന്ന് വ​രെ നീ​ട്ടു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ​ത്തെ "മ​ന്‍ കി ​ബാ​ത്തി'​ലും കോ​വി​ഡ് ത​ന്നെ​യാ​യി​രി​ക്കും പ്ര​ധാ​ന വി​ഷ​യ​മെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.*


🅾️ *കൊറോണ വൈറസ് വ്യാപനം ശക്തമായ തമിഴ്‌നാട്ടില്‍ അഞ്ച് പ്രധാന നഗരങ്ങള്‍ അടച്ചിട്ടു. ചെന്നൈയും മധുരൈയും അടക്കമുള്ള നഗരങ്ങള്‍ ഇന്ന് രാവിലെ മുതല്‍ സമ്പൂർണ്ണമായി അടച്ചിടാന്‍ തീരുമാനിച്ചതോടെ പരിഭ്രാന്തരാായ ജനം ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌ പൊതു സ്ഥലങ്ങളിലേക്ക് ഒഴുകി എത്തി. പച്ചക്കറി പലചരക്ക് കടകളില്‍ ജനം കൂട്ടത്തോടെ എത്തിയതോടെ സാമൂഹിക അകലം എന്ന ലോക്ക് ഡൗണ്‍ നിയമവും ലംഘിക്കപ്പെട്ടു.തമിഴ്‌നാട്ടിലെ 5 പ്രധാന നഗരങ്ങളിലാണ് ഞായറാഴ്ച രാവിലെ 6 മുതല്‍  സമ്പൂർണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഏപ്രില്‍ 26 രാവിലെ 6 മുതല്‍ ഏപ്രില്‍ 29 രാത്രി 9 വരെയാണ്  സമ്പൂർണ്ണ ലോക്ഡൗണ്‍. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചെന്നൈ, കോയമ്പത്തൂർ , മധുര, ഈറോഡ്, സേലം നഗരങ്ങളില്‍ സര്‍ക്കാര്‍ ഞായറാഴ്ചമുതല്‍ സമ്പൂർണ്ണ  അടച്ചിടല്‍ പ്രഖ്യാപിച്ചത്.കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്‌നാട്. സംസ്ഥാനത്ത് ഇതുവരെ 1,755 കേസുകളും 22 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 452 കേസുകളുള്ള ചെന്നൈയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.കോയമ്പത്തൂർ  - 141, തിരുപ്പൂര്‍ - 110, മധുര - 56, സേലം - 30 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ കണക്ക്. അതേസമയം രാജ്യത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 26,000 കടന്നു. ഇന്നലെയും പുതുതായി 1,836 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 26,283ലെത്തി. ഇന്നലെയും 45 പേര്‍ മരണത്തിന് കീഴടങ്ങിയതോടെ മരണ നിരക്ക് 825 ആയി.*


🅾️ *മറ്റുരാജ്യങ്ങളില്‍ കുടുങ്ങിയവരെ ആദ്യം കൊണ്ടു വരേണ്ടി വരുമെന്ന് കേന്ദ്രം. സന്ദര്‍ശന വിസയില്‍ പോയി കുടുങ്ങിയവര്‍ എത്രയെന്ന കണക്കെടുക്കും. മത്സ്യതെഴിലാളികളെയും ആദ്യം പരിഗണിക്കും. കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെയും എണ്ണമെടുക്കും. കുടുങ്ങിയവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേകവിമാനങ്ങള്‍ ഉപയോഗിക്കും. വിമാനസര്‍വ്വീസ് തുടങ്ങുമ്പോൾ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം പറയുന്നു. എല്ലാ മുഖ്യമന്ത്രിമാരുമായി നാളെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുന്നുണ്ട്. ലോക്ക് ഡൗണ്‍ പിന്‍വലിക്കാമോ, ഇതരസംസ്ഥാന തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ സജ്ജമാണോ, പ്രവാസികളെ തിരിച്ചെത്തിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ നിലപാട് എന്ത്..?എന്നിവയെല്ലാമാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് പ്രധാനമായും ചോദിക്കുന്നത്.*
*വരുന്ന ഞായറാഴ്ചയാണ് ലോക്ക് ഡൗണ്‍ അവസാനിക്കുക. അന്നോടെ നാല്‍പ്പത് ദിവസത്തെ ലോക്ക് ഡൗണ്‍ പൂ‍ര്‍ത്തിയാവും. നിലവിലെ സാ​ഹചര്യത്തില്‍ ഇനിയും ലോക്ക് ഡൗണ്‍ നീട്ടുന്നതിനോട് കേന്ദ്രത്തിനോ സംസ്ഥാനങ്ങള്‍ക്കോ താത്പര്യമില്ല. അതേസമയം മഹാരാഷ്ട്ര, ദില്ലി, ​ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയാല്‍ അതു രോ​ഗവ്യാപനം ഇരട്ടിയാവാന്‍ കാരണമായേക്കും എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹ​ചര്യത്തില്‍ കേന്ദ്രം പൊതുവില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയോ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയോ ചെയ്ത ശേഷം സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ കടുത്ത നിയന്ത്രണം തുടരാന്‍ അനുവാദം നല്‍കിയേക്കും എന്നാണ് സൂചന.*
*ചീഫ് ഇലക്ഷന്‍ കമ്മീഷണറടക്കമുള്ള പ്രമുഖരടക്കം നിരവധി പേര്‍ വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. സന്ദര്‍ശക വിസയില്‍ ഹ്രസ്വസന്ദര്‍ശനത്തിന് പോയവരും ഉപരി പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളേയും പ്രത്യേക വിമാനത്തില്‍ തിരികെ കൊണ്ടു വരാനാണ് സാധ്യത. ഇങ്ങനെ അത്യാവശ്യമായി എത്തിക്കേണ്ടവരെ പ്രത്യേക വിമാനങ്ങളില്‍ തിരികെ കൊണ്ടു വന്ന ശേഷം മാത്രം മറ്റു പ്രവാസികളെ നാട്ടിലേക്ക് വരാന്‍ അനുവദിക്കുക എന്നതാവും കേന്ദ്രത്തിന്റെ  നിലപാട്. കേരളത്തില്‍ മാത്രം ഒരു ലക്ഷം പ്രവാസികള്‍ മടങ്ങിയെത്തും എന്നാണ് കേരളം ഇന്നലെ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്.*


🅾️ *രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 24,942 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കൊവിഡ് മരണം 779 ആയി ഉയര്‍ന്നു. നിലവില്‍ 18,953 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. 5210 പേര്‍ രോഗ മുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുയണ്ട്.*


🅾️  *ചികിത്സതേടിയെത്തിയ വീട്ടമ്മയ്‌ക്ക്‌ കോവിഡ്‌ ഉണ്ടെന്ന ഭീതിയില്‍ ആശുപത്രികള്‍ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ രോഗം മൂര്‍ഛിച്ച്‌ മലയാളി വീട്ടമ്മ മരിച്ചു.*
*നവിമുബൈയില്‍ ഉല്‍വനോഡില്‍ താമസിച്ചിരുന്ന വിമലാ മോഹന്‍ (53)എന്ന മലയാളി സ്‌ത്രീയാണ്‌ ഇന്നലെ മരിച്ചത്‌. ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ വീണു പരിക്കേറ്റതിനെ തുടര്‍ന്ന്‌ ഇവരെ അപ്പോളോ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്‌ചയ്‌ക്ക്‌ ശേഷം ഡിസ്‌ചാര്‍ജായി. വീട്ടില്‍ വന്ന്‌ രണ്ടു ദിവസത്തിന്‌ ശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന്‌ വീണ്ടും അപ്പോളോ ആശുപത്രിയില്‍ എത്തിയെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു. ശ്വാസംമുട്ടല്‍ ഉള്ളതിനാല്‍ കോവിഡിന്‍റെ പരിശോധന ഫലം വേണമെന്ന്‌ നിര്‍ബന്ധം പിടിച്ചു.തുടര്‍ന്ന്‌ മൂന്ന്‌ ആശുപത്രികളെ സമീപിച്ചെങ്കിലും ചികിത്സ നിഷേധിക്കുകയായിരുന്നു.* *അവസാനം ഡി.വൈ.പാട്ടീല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിപ്പോയിരുന്നു.  ശ്വാസംമുട്ടല്‍ മൂര്‍ച്‌ഛിച്ച്‌ മരിക്കുകയായിരുന്നു.*


🅾️ *ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം ആളുകള്‍ വീടുകളില്‍ തന്നെ കഴിയുന്നത് ജനസംഖ്യ വര്‍ദ്ധനവിന് കാരണമാകുമോ എന്ന ആശങ്കയിലാണ് ആരോഗ്യ വിദഗ്ദ്ധര്‍. ഇത് മുന്നില്‍ കണ്ട് ജനങ്ങള്‍ക്ക് ഗര്‍ഭനിരോധ ഉറകള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുകയാണ് ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ല ഭരണകൂടം. ജില്ലയിലെ ഗ്രാമങ്ങളിലെല്ലാം ഗര്‍ഭനിരോധ ഉറകള്‍ ഉള്‍പ്പെടെയുള്ളവയുടെ കിറ്റുകള്‍ ല്ലൊം കുടുംബങ്ങളിലും എത്തിക്കുന്നുണ്ട്. ആശാവര്‍ക്കര്‍മാരെയും സന്നദ്ധപ്രവര്‍ത്തകരെയും ഉപയോഗിച്ചാണ് ഇവ വിതരണം ചെയ്യുന്നത്. അതേസമയം നിലവിലെ സാഹചര്യം മാത്രമല്ല ഗര്‍ഭനിരോധന സംവിധാനങ്ങള്‍ വിതരണം ചെയ്യാന്‍ കാരണമെന്നാണ് അധികൃതരുടെ പക്ഷം.സര്‍ക്കാരിന്റെ കുടുംബാസൂത്രണ നയങ്ങള്‍ കണക്കിലെടുത്താണ് വിതരണമെന്നാണ് ് ജില്ലാ ഭരണകൂടത്തിന്റെ വിശദീകരണം.*


🅾️ *ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍​ന്ന്​ സ്​​കൂ​ളി​ല്‍ അ​ഭ​യം തേ​ടി​യ 40കാ​രി​യെ മൂ​വ​ര്‍​സം​ഘം ബ​ലാ​ത്സം​ഗം ചെ​യ്​​തു. രാ​ജ​സ്​​ഥാ​നി​ലെ സ​വാ​യ്​ മ​ധൊ​പു​ര്‍ ജി​ല്ല​യി​ലാ​ണ്​ സം​ഭ​വം. താ​മ​സ​സ്​​ഥ​ല​മാ​യ ജ​യ്​​പു​രി​ലേ​ക്ക്​ പോ​കാ​നാ​വാ​തെ ഇ​വി​ടെ കു​ടു​ങ്ങി​യ സ്​​ത്രീ ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന്​ നാ​ട്ടി​ലേ​ക്ക്​ പോ​കു​ന്ന​തി​നി​ടെ രാ​ത്രി ബ​തോ​ഡ്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ സ​ര്‍​ക്കാ​ര്‍ സ്​​കൂ​ളി​ല്‍ അ​ഭ​യം തേ​ടു​ക​യാ​യി​രു​ന്നു. ഇ​വി​ടെ വെ​ച്ചാ​ണ്​ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. പ്ര​തി​ക​ളാ​യ റി​ഷി​കേ​ശ്​ മീ​ണ, ല​ഖാ​ന്‍ റെ​ഗാ​ര്‍, ക​മ​ല്‍ ഖ​ര്‍​വാ​ള്‍ എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ​െഡ​പ്യൂ​ട്ടി പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ പാ​ര്‍​ഥ്​ ശ​ര്‍​മ പ​റ​ഞ്ഞു.*


🅾️ *വര്‍ക്ക് ഫ്രം ഹോം' നീളുമെന്ന് സൂചനകള്‍ നല്‍കി കേന്ദ്രസര്‍ക്കാര്‍ ,* *ടെലികോം, ഐടി വകുപ്പുകള്‍ക്കു കേന്ദ്രത്തിന്റെ പ്രത്യേക നിര്‍ദേശം . 'വര്‍ക്ക് ഫ്രം ഹോം' സുഗമമായി നടത്താനുളള സംവിധാനങ്ങള്‍ സജ്ജമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ടെലികോം, ഐടി വകുപ്പുകള്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്.* *അടുത്ത ഒരു വര്‍ഷത്തേക്കെങ്കിലും വീട്ടിലിരുന്നു ജോലി ഐടി മേഖലയിലും മറ്റും തുടര്‍ന്നേക്കാമെന്ന സാഹചര്യത്തിലാണിത് ലോക്ഡൗണിനെത്തുടര്‍ന്ന് മിക്ക മേഖലകളിലും 'വര്‍ക്ക് ഫ്രം ഹോം' സംവിധാനമായി. പല കമ്പനികളും കോവിഡ് ഭീഷണി അടങ്ങുന്നതുവരെ ഈ രീതി തുടരുമെന്നും പ്രഖ്യാപിച്ചു. വിഡിയോ കോള്‍, ഡേറ്റ കൈമാറ്റം എന്നിവയ്ക്കു സുരക്ഷിത സംവിധാനം ഒരുക്കാനും തടസ്സമില്ലാതെ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാനുമാണു വകുപ്പുകളോടു മന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരിക്കുന്നത്.*

🅾️ *ദില്ലി കലാപവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി നേതാക്കളുടെ അറസ്റ്റിന് പിന്നാലെ അന്വേഷണം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിച്ച്‌ പൊലീസ്. അറസ്റ്റിലായവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടിന്റെ പക്കല്‍ നിന്നും സാമ്പത്തിക സഹായം കിട്ടിയെന്ന് പൊലീസ് ആരോപിക്കുന്നു. അംഗങ്ങളായ മീരാന്‍ ഹൈദറിനേയും സഫൂറ സര്‍ഗാറിനേയും ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ യുഎപിഎ കൂടി ചുമത്തിയാണ് കുറ്റപത്രം നല്‍കിയത്.*


🅾️ *ലോക്ക്ഡൗണില്‍ വിരസതയകറ്റാന്‍ ചീട്ടുകളി നടത്തി 40 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്ധ്രപ്രദേശിലെ വിജയവാഡയില്‍ രണ്ട് സംഭവങ്ങളിലായാണ് 40 പേര്‍ക്ക് രോഗം പകര്‍ന്നത്. കൃഷ്ണലങ്ക പ്രദേശത്ത് ചുറ്റുമുള്ളവരെയും കൂട്ടി കൊവിഡ് ബാധിതനായ ട്രക്ക് ഡ്രൈവറാണ് ചീട്ടുകളിച്ചത്. സ്ത്രീകള്‍ 'തംബോല'യും കളിച്ചു. ഇതോടെ ഇവിടെ മാത്രം 24 പേരിലേക്ക് അസുഖം പകര്‍ന്നതായി ജില്ല കലക്ടര്‍ എ. മുഹമ്മദ് ഇല്യാസ് പറഞ്ഞു. സമീപ പ്രദേശമായ കാര്‍മിക നഗറിലും സമാന സംഭവമുണ്ടായി. ട്രക്ക് ഡ്രൈവര്‍ ഇവിടെയും ആളെക്കൂട്ടി ചീട്ടുകളിച്ചു. 15 പേര്‍ക്കാണ് രോഗം ബാധിച്ചത്. സാമൂഹിക അകലം പാലിക്കാതെയാണ് ചീട്ടുകളിച്ചതെന്ന് ജില്ല കലക്ടര്‍ പറഞ്ഞു.*


🅾️ *റിപ്പബ്ലിക് ടി.വി.ക്കും എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കും വിലക്കേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഹര്‍ജിയുമായി ബോംബെ ഹൈക്കോടതിയില്‍. പാല്‍ഘറിലെ ആള്‍ക്കൂട്ട ആക്രമണത്തെപ്പറ്റി തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കിയതിനാണ് അര്‍ണബിന് വിലക്കേര്‍പ്പെടുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. പാല്‍ഘറില്‍ രണ്ട് സന്ന്യാസിമാരെയും ഡ്രൈവര്‍മാരെയും നാട്ടുകാര്‍ സംഘടിച്ച്‌ തല്ലിക്കൊന്ന സംഭവം വര്‍ഗീയവത്കരിക്കാനാണ് അര്‍ണബ് ഗോസ്വാമി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവുമായ ഭായ് ജഗ്താപും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുരാജ് സിങ് ഠാക്കൂറും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു.*


🅾️ *അവശ്യസാധനങ്ങള്‍ അല്ലാത്തവയും വില്‍ക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ആമസോണും ഫ്‌ളിപ്കാര്‍ട്ടും രംഗത്ത്. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ചില്ലറ വില്‍പന കേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവര്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചത്. വീടുകളില്‍ ഇരുന്ന് ജോലി ചെയ്യുന്നവരുള്‍പ്പെടെയുള്ള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഓണ്‍ലൈന്‍ വില്‍പന അനുവദിക്കുന്നതിലൂടെ സാധിക്കുമെന്നാണ് ഫ്‌ളിപ്കാര്‍ട്ട് പറയുന്നത്. സുരക്ഷിതമായി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ ഇ- കൊമേഴ്‌സ് വഴി വളരെ എളുപ്പം സാധിക്കുമെന്ന് ഇവര്‍ പറയുന്നു.*



*🌎 അന്താരാഷ്ട്രീയം 🌍*
-------------------------->>>>>>>>


🅾️ *കോവിഡ്‌ 19; മരണ സംഖ്യ രണ്ട്‌ ലക്ഷവും കവിഞ്ഞ്‌ കുതിക്കുന്നു.  2,03,289 ആണ്‌ നിലവിൽ മരണനിരക്ക്‌. യു എസ്‌ : 54,265 സ്പെയിൻ : 22902 ഇറ്റലി : 26,384 ഫ്രാൻസ്‌ : 22,614 ബ്രിട്ടൺ : 20,319 ജർമ്മനി : 5877 എന്നിങ്ങനെ ആണ്‌ മരണനിരക്കുകൾ*


🅾️ *ക​ന​ത്ത മ​ഴ തു​ട​രു​ന്ന വി​യ​റ്റ്നാ​മി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. സം​ഭ​വ​ത്തി​ല്‍ 25 പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.  മ​ണ്ണി​ടി​ച്ചി​ലി​ല്‍ പ​ത്തിേ​ലേ​റെ പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.  നെ​ല്‍ പാ​ട​വുംം മ​റ്റ് കൃ​ഷി സ്ഥ​ല​ങ്ങ​ളും എ​ല്ലാം ചേ​ര്‍​ത്ത്് 7,000 ഏ​ക്ക​റോ​ള​മാ​ണ് മ​ഴ​യി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും ന​ശി​ച്ച​ത്.*


🅾️ *കോവിഡിന് പിറകെ മറ്റൊരു മാരക വൈറസിനെ ലോകം അഭിമുഖീകരിച്ചേക്കാമെന്നും അത്തരമൊരു മഹാമാരിയെ മറികടക്കാനാവശ്യമായ ഗവേഷണങ്ങളും ഉല്‍പാദനങ്ങളും ഉണ്ടാവുന്നത് ഭാവി തലമുറക്ക് സഹായകരമാകുമെന്നും സൗദി ധനകാര്യ, സാമ്പത്തികാസൂത്രണ മന്ത്രി മുഹമ്മദ് അല്‍ജദ്‌ആന്‍ പറഞ്ഞു. കോവിഡ് വെല്ലുവിളിയെ നേരിടാന്‍ അണികള്‍ ഏകോപിച്ച്‌, അന്താരാഷ്​ട്ര സംഘടനകളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കണമെന്നും അ​ദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച വാര്‍ത്തസമ്മേളനത്തില്‍ ജി20ക്ക് വേണ്ടി സംസാരിക്കുകയായിരുന്ന മന്ത്രി.*


🅾️ *കോവിഡ് രോഗികളുടെ ശരീരത്തിലേക്ക് അണുനാശിനികള്‍ കുത്തിവെപ്പായി നല്‍കണമെന്ന അമേരിക്കന്‍ പ്രസിഡ‍ന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ഗെയിം ഓഫ് ത്രോണ്‍സ് താരം സോഫി ടേണര്‍. ട്രംപ് പറയുന്നത് കേട്ട് ആരും അണുനാശിനി എടുത്ത് കുടിക്കരുതെന്നും അയാളൊരു ഭ്രാന്തനാണെന്നും സോഫി ടേണര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു താരത്തി​ന്റെ മറുപടി. ട്രംപി​ന്റെ പ്രസ്​താവനക്കെതിരെ ആരോഗ്യരംഗത്തുള്ള നിരവധി പ്രമുഖരാണ്​ നേരത്തെ വിമര്‍ശനവുമായി എത്തിയത്​. ഉയര്‍ന്ന സ്ഥാനത്തുള്ള ഒരു വ്യക്​തി ഇത്തരം കാര്യങ്ങള്‍ പറയുന്നത്​ ആളുകളെ തെറ്റിധരിപ്പിക്കുമെന്ന തരത്തിലായിരുന്നു പ്രതികരണങ്ങള്‍. ഡെറ്റോള്‍ അടക്കമുള്ള അണുനാശിനി നിര്‍മാതാക്കള്‍ക്കും തങ്ങളുടെ ​ഉല്‍പ്പന്നം സേവിക്കരുതെന്ന്​ ഉപയോക്​താക്കളോട്​​ നിര്‍ദേശിക്കേണ്ടി വന്നു. 'അണുനശീകരണ മരുന്നുകള്‍ കൊറോണയെ തുരത്തുമെങ്കില്‍ കുത്തിവെപ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാല്‍ കൊറോണയെ ഓടിക്കാനാവില്ലേ? കുത്തിവെപ്പ് വഴി ശ്വാസകോശത്തിലേക്ക് ഇവ എത്തിച്ചാല്‍ കൊറോണ തോല്‍ക്കില്ലേ? എന്നറിയാന്‍ താല്‍പര്യമുണ്ട്' ഇതായിരുന്നു ട്രംപിന്‍റെ വിവാദ പരാമര്‍ശം. അണുനാശിനി കുത്തിവെപ്പ്, ശക്തിയേറിയ വെളിച്ചം അടിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ എന്തെങ്കിലും പരീക്ഷണം നടക്കുകയോ അതിന് ശാസ്ത്രീയ വിശദീകരണമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് 'ഞാനാണ് പ്രസിഡ​ന്റെന്നും നിങ്ങള്‍ വ്യാജ മാധ്യമങ്ങളാണെന്നുമായിരുന്നു' ട്രംപി​ന്റെ മറുപടി.*


🅾️ *ജ​ര്‍​മ​നി​യി​ലും ലോ​ക്ക് ഡൗ​ണി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​കു​ന്നു . രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ബ​ര്‍​ലി​നില്‍ ശ​നി​യാ​ഴ്ച 200 ലേ​റെ​പ്പേ​ര്‍ പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ റാ​ലി ന​ട​ന്നു . ​ കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​തെ​ങ്കി​ലും അ​ത് ത​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ര്‍ പറഞ്ഞു*


 🅾️ *ശ്രീ​ല​ങ്ക​യി​ല്‍ 4,000ലേ​റെ നാ​വി​ക​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ രാ​ജ്യ​ത്ത് 60 നാ​വി​ക സേ​നാം​ഗ​ങ്ങ​ള്‍ക്ക് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.  ഇ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ത്ര​യും നാ​വി​ക​രെ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യ​ത്. വെ​ലി​സാ​ര നാ​വി​ക​ത്താ​വ​ള​ത്തി​ലെ 60 പേ​ര്‍​ക്കാ​ണ് ര​ണ്ടു ദി​വ​സംം കൊ​ണ്ട് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.*


🅾️ *ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബൈറ്റിന്റെ സി.ഇ.ഒയും ഇന്ത്യന്‍ വംശജനുമായ സുന്ദര്‍ പിച്ചൈ 2019ല്‍ വാങ്ങിയ വേതനം 28.10 കോടി ഡോളര്‍. ഏകദേശം 2,150 കോടി രൂപ! ഓഹരി വിപണിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ആല്‍ഫബെറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്ത്, ഏറ്റവുമധികം ശമ്പളം  പറ്റുന്ന സി.ഇ.ഒമാരില്‍ ഒരാളാണ് പിച്ചൈ. കഴിഞ്ഞവര്‍ഷത്തെ പിച്ചൈയുടെ വേതനത്തില്‍ 6.50 ലക്ഷം ഡോളറാണ് അടിസ്ഥാന . ശമ്പളം .ബാക്കി സ്‌റ്റോക്ക് റിവാര്‍ഡുകളും. അടിസ്ഥാന  ശമ്പളം ഈവര്‍ഷം 20 കോടി ഡോളറായി ഉയര്‍ന്നേക്കുമെന്നും ആല്‍ഫബെറ്ര് അറിയിച്ചിട്ടുണ്ട്. 47കാരനായ പിച്ചൈ, കഴിഞ്ഞവര്‍ഷമാണ് ലാറി പേജില്‍ നിന്ന് സി.ഇ.ഒസ്ഥാനം ഏറ്റെടുത്തത്.*


🅾️ *ലോകത്ത് കൊവിഡ് മരണം രണ്ട് ലക്ഷം കടന്നു. ആഗോളതലത്തില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത് ലക്ഷത്തോട് അടുക്കുകയാണ്. അമേരിക്കയില്‍ മാത്രം കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 54,000 ല്‍ അധികമായി. ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. കൊവിഡ് 19 വൈറസ് ബാധിച്ചുള്ള ആദ്യ മരണം ചൈനീസ് മാധ്യമങ്ങള്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ട് നാല് മാസം പിന്നിടുകയാണ്. 210 രാജ്യങ്ങളിലായി വ്യാപിച്ച മഹാമാരി ഇതുവരെ കവര്‍ന്നത് രണ്ട് ലക്ഷം ജീവനുകളാണ്. ഇരുപതിനായിരത്തിലധികം കൊവിഡ് മരണങ്ങള്‍ അമേരിക്ക അടക്കമുള്ള അഞ്ച് രാജ്യങ്ങളില്‍ മാത്രം ഉണ്ടായി. 91 ദിവസം കൊണ്ട് തന്നെ മരണം ഒരു ലക്ഷം കടന്നപ്പോള്‍ രണ്ട് ലക്ഷമാകാന്‍ വെറും പതിനാറ് ദിവസം മാത്രമാണ് എടുത്തതെന്ന കണക്കുകള്‍ കൊവിഡ് വ്യാപനത്തിന്‍റെ വ്യാപ്തി വെളിവാക്കുന്നതാണ്.*


*🎥 സിനിമാ ഡയറി 🎥*
---------------------->>>>>>>>


 🅾️ *പ്രശസ്ത സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ ലൈംഗിക ആരോപണം. യുവ നടിയാണ് സംവിധായകനെതിരെ വക്കീല്‍ നോട്ടീസ് അയച്ച്‌ രംഗത്തെത്തിയത്. ഇക്കാര്യം ജനം ടിവിയാണ് ഈ വാര്‍ത്ത ബ്രേയ്ക്കിങ് ന്യൂസായി പുറത്തുവിട്ടത്. സിനിമയില്‍ നായികാവേഷം വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്നാണ് വക്കീല്‍ നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന കാര്യം. അതേസമയം ഈ വിഷയം പരാതിയായി പൊലീസിന്  മുമ്പിൽ എത്തിയിട്ടില്ലെന്നാണ്‌ പുറത്തു വരുന്ന വിവരം.*


🅾️ *സൂര്യ നിര്‍മ്മിച്ച്‌, ജ്യോതിക നായികയാവുന്ന 'പൊന്മകള്‍ വന്താല്‍' എന്ന ചിത്രം കൊവിഡിന്റെ പശ്ചാത്തലത്തില്‍ തീയേറ്റര്‍ റിലീസ് ഒഴിവാക്കി ഒടിടി പ്ലാറ്റ്‌ഫോമില്‍ നേരിട്ട് റിലീസ് ചെയ്‌തേക്കുമെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. തീയേറ്റര്‍ റിലീസ് ഒഴിവാക്കിയാല്‍ സൂര്യ അഭിനയിക്കുകയോ നിര്‍മ്മിക്കുകയോ ചെയ്യുന്ന ഒരു ചിത്രവും ഇനിമേല്‍ തമിഴ്‌നാട്ടിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ഉടമകളുടെ ഭീഷണി. എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്തകളോടൊന്നും സൂര്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം ലോക്ക് ഡൗണ്‍ മെയ് മൂന്നിന് അവസാനിച്ചാലും തീയേറ്ററുകള്‍ തുറക്കല്‍ അനിശ്ചിതമായി നീണ്ടേക്കും എന്നതിനാല്‍ ബോളിവുഡിലും പല നിര്‍മ്മാതാക്കളും തങ്ങളുടെ ചിത്രങ്ങള്‍ തീയേറ്റര്‍ ഒഴിവാക്കി നേരിട്ടുള്ള ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ലക്ഷ്മി ബോംബ് ആണ് ഡയറക്‌ട് ഒടിടി റിലീസ് സംബന്ധിച്ച ബോളിവുഡിലെ ചര്‍ച്ചകളുടെ കേന്ദ്രസ്ഥാനത്ത്. അക്ഷയ് കുമാറിനൊപ്പം കിയാര അദ്വാനിയും എത്തുന്ന ചിത്രം ഈദ് റിലീസായി പ്ലാന്‍ ചെയ്തിരുന്ന ചിത്രമാണ്. എന്നാല്‍ അതിനുള്ള സാധ്യത വിരളമെന്നിരിക്കെ നിര്‍മ്മാതാക്കള്‍ നേരിട്ടുള്ള ഒടിടി റിലീസിന് ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറുമായാണ് ലക്ഷ്മി ബോംബിന്റെ നിര്‍മ്മാതാക്കള്‍ പ്രധാനമായും ചര്‍ച്ച നടത്തുന്നതെന്ന് മിഡ്-ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോള റിലീസ് ഉള്ള ഒരു അക്ഷയ് കുമാര്‍ ചിത്രത്തിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ പോലെയുള്ള ഒരു ഒടിടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്താല്‍ ലോകമെമ്പാടുമുള്ള പ്രേക്ഷകരെ കൂടെക്കൂട്ടാമെന്നാണ് നിര്‍മ്മാതാക്കളുടെ വിചാരമെന്നും മിഡ്-ഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അക്ഷയ് കുമാര്‍ ചിത്രം ലക്ഷ്മി ബോംബ് തങ്ങള്‍ക്ക് തീയേറ്ററില്‍ തന്നെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്‌ ആരാധകര്‍ ട്വിറ്ററില്‍ ഒരു  ക്യാമ്പയിനും  ആരംഭിച്ചിട്ടുണ്ട്.*


🅾️ *തന്റെ വിവാഹച്ചെലവിന് കരുതിവച്ചിരുന്ന പണം കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനൊരുങ്ങി നടന്‍ മണികണ്ഠന്‍. നാളെയാണ് മണികണ്ഠന്റെയും തൃപ്പൂണിത്തുറ പേട്ട സ്വദേശി അഞ്ജലിയുടെയും വിവാഹം നടക്കാനിരിക്കുന്നത്. ലോക്ക് ഡൗണ് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മാസങ്ങള്‍ക്ക് മുന്‍പു നിശ്ചയിച്ച വിവാഹത്തീയതി മാറ്റേണ്ടെന്നായിരുന്നു വധൂവരന്മാരുടെയും ഇരുവരുടെയും കുടുംബങ്ങളുടെയും തീരുമാനം. അതോടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്‌ വിവാഹച്ചടങ്ങ് ലളിതമായി നടത്താനാണ് തീരുമാനം. നേരത്തേ ക്ഷണിച്ചവരോടൊക്കെ വിവാഹം ചടങ്ങ് മാത്രമായാണ് നടത്തുന്നതെന്ന് അറിയിച്ചതായി മണികണ്ഠന്‍ വ്യക്തമാക്കിയിട്ടുണ്ട്.*


🅾️ *കൊവിഡ് 19 വൈറസിനെതിരെ മുന്‍നിരയില്‍ നിന്ന് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ നമ്മുടെ സ്വാതന്ത്ര്യത്തിനും സുരക്ഷയ്ക്കും വേണ്ടി പോരാടുന്ന ജവന്മാരെ പോലെയാണ് ബോളിവുഡ് താരം വിദ്യാ ബാലന്‍. വൈറസിനെതിരെ രാപ്പകല്‍* *വ്യത്യാസമില്ലാതെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം കൈ കോര്‍ക്കുകയാണ് താരവും.* *ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആയിരം പിപിഇ കിറ്റുകള്‍*
*സംഭാവന ചെയ്യുമെന്നാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ താരം* *പറഞ്ഞത്. ഇനിയൊരു ആയിരം കിറ്റുകള്‍ കൂടി സംഭാവന ചെയ്യാനുള്ള സംരംഭത്തില്‍ പങ്കാളികളാവണമെന്ന് ജനങ്ങളോട് താരം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.*

________________________________

Post a Comment

Previous Post Next Post